ഇനി കരിമീൻ പൊള്ളിച്ചത് ഇങ്ങനെ ഉണ്ടാക്കി നോക്കാം…

കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ : ഒരു കിലോ കരിമീൻ, മുളകുപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി , മഞ്ഞൾപൊടി എന്നിവ..ആവിശ്യത്തിന് ഉപ്പ് വെളിച്ചെണ്ണ പിന്നീട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളക് ചതച്ച് എടുക്കണം.. ചെറിയ ഒരു തക്കാളി. കുറച്ച് ചുവന്നുള്ളി.. ഇനി വേണ്ടത് ഒരല്പം കുടംപുളി ആണ് ( ഇത് വളരെ കുറച്ചു വെള്ളത്തിൽ കുതിർത്ത് എടുക്കണം )..ഇനി കുറച്ച് തേങ്ങാ പാൽ കൂടി എടുക്കാം..


ആദ്യം തന്നെ കരിമീൻ വൃത്തിയാക്കി എടുക്കുക.. ശേഷം രണ്ട് സൈഡിലും നല്ല മൂർച്ച ഉള്ള കത്തിവെച്ച് വരയുക… മസാല ഒക്കെ മീനിലേക്ക് പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ വരയുന്നത്.. ഇനി ഒരു മസാല ഉണ്ടാക്കാം ഇതിലേക്കായി കുരുമുളകുപൊടി ഒരു സ്പൂൺ, മഞ്ഞൾപൊടി കാൽ സ്പൂൺ, മുളകുപൊടി അര സ്പൂൺ, പിന്നെ ആവശ്യമായ ഉപ്പും ചേർത്ത് നന്നായി ഇളക്കി മീനിൽ തേച്ച് പിടിപ്പിക്കാം…

പത്തോ പതിനഞ്ചോ മിനിറ്റിനുശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കരിമീൻ വറുത്തു കോരാം..
ഇനി ഒരു അരപ്പ് ഉണ്ടാക്കണം.. രണ്ട് സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, ഇനി ആവശ്യത്തിനു കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ഇട്ട് അരച്ച് എടുക്കാം… മറ്റൊരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്ത് വഴറ്റി എടുക്കാം… ചുവന്നുള്ളി വഴന്നുവരുമ്പോൾ

അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ചേർക്കണം.. ഇതിലേക്ക് 4 പച്ചമുളക് ചതച്ചത് ചേർത്ത് കൊടുക്കാം…. പച്ചമുളകിന് പച്ച മണം മാറി കഴിഞ്ഞു കറിവേപ്പിലയും ഉപ്പും ചേർത്ത് ഇളക്കാം… ശേഷം പൊടികൾ അരച്ചു വെച്ചിരിക്കുന്നത് ചേർക്കണം… ഇനി ചെറുതായി അരിഞ്ഞ തക്കാളി ചേർക്കാം..അവസാനമായി വെള്ളത്തിൽ കുതിർക്കാൻ ഇട്ട് കുടംപുളി വെള്ളത്തോടൊപ്പം ചേർക്കാം… വെള്ളം വറ്റുന്നതുവരെ തിളപ്പിക്കണം… ഇനി അല്പം തേങ്ങാപാൽ ചേർക്കണം….ഇനി വറുത്ത് വെച്ച മീൻ ചേർത്തുകൊടുക്കണം.. തേങ്ങ പാൽ കുറുകി വന്നതിനുശേഷം ഈ മിക്സ് വാങ്ങി വയ്ക്കാം….


ഇനി വാഴയില എടുത്ത് വാട്ടി എടുക്കാം… ഇതിലേക്ക് ആദ്യം അൽപ്പം എണ്ണ തടവി കൊടുക്കാം… ഇനി ഗ്രേവി യുടെ ഒരു ലയർ വെച്ചതിനുശേഷം അതിനുമുകളിൽ ഒരു മീൻ വെക്കാം.. വീണ്ടും അടുത്ത ഒരു ലയർ ഗ്രേവി ഇടാം… ഇനി ഒരു ഇല കൂടി വെച്ച് പൊതിഞ്ഞ് നന്നായി കെട്ടി പാനിൽ എണ്ണ ചൂടാക്കി ഇത് പൊളിച്ചെടുക്കാം…..

MENU

Comments are closed.