മാലിദ്വീപിലേക്ക് ഒരു യാത്ര…

സഞ്ചാരികളുടെ സ്വപ്ന തീരമാണ് മാലിദീപ്… ധാരാളം ദ്വീപ് സമൂഹങ്ങളും അതിന് ചുറ്റുമുള്ള ഉള്ള സ്പടിക ജലമുള്ള കടലും… തിരമാലകളുടെ അമിത ആർത്തിരമ്പലുകൾ ഇല്ലാത്ത ഈ തീരം നമുക്ക് സമ്മാനിക്കുന്നത് കടലിന്റെ മറ്റൊരു ശാന്തമായ മുഖമാണ്… ശാന്തത ഇഷ്ടപ്പെടുന്നവന്റെ മനസ്സ് പോലെ തെളിമ ഉള്ളതും നിശബ്ദമായതും ആണ് ഈ സുന്ദര കടൽത്തീരങ്ങൾ.. ടാൽക്കം പൗഡർ പോലെ നേർത്തതും അതി മനോഹരവുമാണ് ആണ് ഇവിടെയുള്ള മണൽതരികൾ പോലും….


“ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന് കവിവാചകം മാലിദ്വീപിൽ എത്തുന്ന മലയാളി മൂളാതിരിക്കില്ല… നവംബർ മുതൽ ഏപ്രിൽ വരെയുള്ള അതിസുന്ദരമായ കാലാവസ്ഥ ഒട്ടും മുഷിപ്പിക്കാത്ത സുന്ദരമായ കാറ്റ് ആരെയും അകര്ഷിക്കുന്നതാണ്….
ഈ ദ്വീപസമൂഹത്തിലെ ജീവിതം ഒന്ന് വേറെ തന്നെയാണ്… പഴയ കേരളീയ ഗ്രാമപ്രദേശങ്ങളിലെ ഇടവഴിയിലൂടെ നടക്കുന്ന പ്രീതിതി ഉളവാക്കുന്നതാണ് ഇവിടെയുള്ള പൊതുവഴികൾ… പക്ഷേ ഒന്നുമാത്രം പൊതുവഴികൾ

സ്വകാര്യ ദ്വീപുകളുടെ ഉടമസ്ഥതയിൽ ആണ്… ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്ക് പോകാൻ തീർച്ചയായും ബോട്ടുകളുടെ സേവനം ആവശ്യമാണ് …ഏകദേശം 1200 ദ്വീപുകൾ ചേരുന്ന ഒരു ദ്വീപ രാഷ്ട്രം ആയ മാലിദ്വീപിൽ 300 എണ്ണത്തിൽ പോലും ആൾതാമസം ഇല്ല.. ഉള്ളതിൽ തന്നെ കുറച്ചു ദീപു കളിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശിക്കാൻ സാധിക്കൂ… സ്കൂബ ഡൈവിംഗ്, ഫിഷിങ്, സ്വിമ്മിംഗ് , കൈറ്റ് ബോർഡിങ് ,വിൻഡ് സർഫിംഗ്

എന്നിങ്ങനെയുള്ള രസകരവും സ്പിരിറ്റ്ഫുൾ ആയ വിനോദങ്ങളും ഇവിടെ ലഭ്യമാണ് …സ്‌നൂർക്ലിങ്- തിരമാലകളുടെ ഇടയിലൂടെ സ്പടിക ജലത്തെ ഭേദിച്ച് കടൽ സമ്പത്തിനെ അടുത്തറിയാനുള്ള യാത്ര അതിമനോഹരമാണ്…മുംബൈയിൽ നിന്നും കൊച്ചിയിൽ നിന്നും ഷിപ്പ് സർവീസുകൾ ലഭ്യമാണ് കൂടാതെ ഫ്ലൈറ്റ് സർവീസുകളും ലഭിക്കുന്നതാണ്…


അറബിക്കടലിനു അഴകേ ക്കുന്നതാണ് മാലി ദ്വീപുകൾ… വടക്ക് ഭൂമധ്യരേഖയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്നു…

MENU

Comments are closed.