യുഎഇയുടെ ഗോൾഡൻ വിസ വാങ്ങാൻ ലാലേട്ടൻ ദുബായിൽ എത്തി.

അഭിനേതാക്കൾക്ക് എമിറേറ്റ്സിൽ 10 വർഷത്തേക്ക് ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഗോൾഡൻ വിസ കഴിഞ്ഞദിവസമാണ് ലാലേട്ടനും മമ്മൂക്കയും ആയി യുഎഇ സർക്കാർ അനുവദിച്ച നൽകിയത്. ഇതാദ്യമായാണ് യുഎഇ സർക്കാർ മലയാള ചലച്ചിത്രമേഖലയിൽ നിന്നുള്ള അഭിനേതാക്കൾക്ക് അഭിമാനകരമായ അംഗീകാരം നൽകുന്നത്. സ്വന്തം ലാലേട്ടനും മമ്മൂക്കയും ഈ ഒരു അവസരം കിട്ടിയതിൽ ആനന്ദിക്കുകയാണ് ആരാധകലോകം.

ഇതിനു മുൻപ് ഈ ഒരു അവസരം ലഭിച്ചത് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനുമാണ് . 2019 ൽ യുഎഇ സർക്കാർ കൊണ്ടു വന്നതാണ് ദീർഘകാല റസിഡൻസ് വിസയായ ഗോൾഡൻ വിസ. ഒരു വർഷത്തേക്കാണ് വിസ എങ്കിലും യാന്ത്രികമായി ഇവ പുതുക്കപ്പെടും. മമ്മൂട്ടി കഴിഞ്ഞദിവസം ദുബായിൽ ദിസ് വാങ്ങാൻ എത്തിയിരുന്നു തൊട്ടു പിന്നാലെയാണ് ഇപ്പോൾ ലാലേട്ടനും വിസ വാങ്ങാനായി ദുബായിലേക്ക് എത്തിയിരിക്കുന്നത്.

ഇന്നലെ സോഷ്യൽ മീഡിയ ഒന്നാകെ ചർച്ചയായത് മമ്മൂക്ക ഗോൾഡ് വാങ്ങാനെത്തിയത് ആണെങ്കിൽ ഇന്ന് ചർച്ചയാകുന്നത് ലാലേട്ടന്റെ ചിത്രങ്ങൾ ആണ്. വരും ദിവസങ്ങളിൽ ഇരുവരും ഗോൾഡൻ ക്വിസ് വാങ്ങുന്നതിന് ചിത്രങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധക ലോകം. ഇപ്പോൾ ആരാധകരുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇരുവരുടെയും ആയി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.