ലാലേട്ടനെ വളഞ്ഞു യുവ താരനിര. എല്ലാവരും ചോദിച്ചത് ഒരേ കാര്യം തന്നെ.

അമ്മയുടെ മീറ്റിങ്ങിനിടയിൽ നടന്ന കൗതുകകരമായ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന താര സംഘടനയിലെ അംഗങ്ങൾക്ക് 60 വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റ് ആണ് അമ്മ സംഘടന നൽകിയത്. നിർധനരായ കുട്ടികൾക്കായി മൊബൈൽഫോണുകളും സംഘടന സംഭാവന ചെയ്തു. ചടങ്ങിലെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയായിരുന്നു താരരാജാവ് പരിപാടിയിൽ സജീവസാന്നിധ്യമായിരുന്നു. ഇത് മറ്റുള്ള താരങ്ങൾക്കും വലിയ അഭിമാനം തന്നെയായിരുന്നു.

സംഘടനയുടെ ഭാരവാഹിയായ ലാലേട്ടൻ ആയിരുന്നു നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചത്. ലാലേട്ടൻ പഠനോപകരണങ്ങൾ സമ്മാനിക്കുമ്പോൾ കുട്ടികളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു കുട്ടികളെല്ലാം മോഹൻലാലിന്റെ കാൽ തൊട്ടു വന്ദിക്കാൻ ശ്രമിച്ചപ്പോൾ അത് വേണ്ട എന്ന് ലാലേട്ടൻ പറഞ്ഞപ്പോഴും അവർ കേട്ടില്ല. ചടങ്ങ് കഴിഞ്ഞ സമയത്ത് തന്നെ മോഹൻലാൽ വേദിയിൽ നിന്ന് തന്റെ തിരക്കുകളിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് മോഹൻലാലിനോടൊപ്പം ഫോട്ടോയെടുക്കാൻ യുവതാരങ്ങൾ എല്ലാം എത്തിയിരുന്നു.

താരങ്ങളെല്ലാം ലാലേട്ടന്റെ ചുറ്റുംകൂടി വിശേഷങ്ങൾ ചോദിച്ചത് മുഴുവൻ ബറോസിന്റെ കാര്യങ്ങൾ മാത്രമായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന വെറുതെ ഷൂട്ടിങ് എന്നാണ് ആരംഭിക്കുക എന്നറിയാൻ നമിതപ്രമോദും രചന നാരായണൻകുട്ടിയും അടക്കം യുവതാര നിരയിലെ നായികമാർ ലാലേട്ടന്റെ അടുത്തുകൂടി. ഇവരുടെ കൂടെ തന്നെ മനോജ്കെജയനും ടിനിടോം എല്ലാം ലാലേട്ടനോടൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ കുശലം ചോദിക്കാൻ സമയം കണ്ടെത്തി.

MENU

Comments are closed.