പാഞ്ചാലിമേടിന്റെ പച്ചപ്പ് തേടി ഒരു യാത്ര….

അധികം സാഹസികതയ്ക്ക് ഒന്നും മുതിരാതെ എന്നാൽ പ്രകൃതിയെ അതിൻറെ തനതായ പതിപ്പിൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും എത്തിപ്പെടാവുന്ന ഒരു സ്ഥലമാണ് പാഞ്ചാലിമേട്… സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഒരു ട്രക്കിങ്ഗ് സ്പോട് ആണ് ഇത്… മനോഹരമായ കുന്നുകളും താഴ്വവരങ്ങളും എണ്ണമറ്റ പ്രകൃതി സ്നേഹികളെ ഇങ്ങോട്ട് ആകർഷിക്കുന്നു…

കേരള സർക്കാരിന്റെയും ടൂറിസം വികസന വകുപ്പിന്റെയും കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് ഇവിടെയുള്ള ഓരോ മനുഷ്യനിർമ്മിതികളും…
പാഞ്ചാലിമേട് സമുദ്രനിരപ്പിൽ നിന്നും 2500 അടി മുകളിലാണ്.. ഇവിടുത്തെ കാലാവസ്ഥ പറഞ്ഞറിയിക്കേണ്ടതില്ലലോ.. പാഞ്ചാലിമേടിനെ പ്രശസ്തമാക്കിയത് ഇവിടത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും മാത്രമല്ല കാലങ്ങൾക്കു മുമ്പ് നടന്ന പല പുരാണകഥകളും ഈ പ്രദേശത്തിന് ചരിത്രത്തിൽ ഇടം കുറിക്കുന്നു..

കാലങ്ങൾക്ക് മുന്നേ വനവാസകാലത്ത് പഞ്ചപാണ്ഡവർ പഞ്ചാലിയോടൊപ്പം വിശ്രമിക്കാനായി തിരഞ്ഞെടുത്ത സ്ഥലം ആണ് പാഞ്ചാലിമേട് എന്നാണ് ഐതിഹ്യം… പാഞ്ചാലിക്ക് കുളിക്കാനായി ഭീമൻ നിർമ്മിച്ച് നൽകിയ കുളം പിന്നീട് പാഞ്ചാല കുളം എന്നറിയപ്പെട്ടു…
മലമുകളിൽ നിന്നും നോക്കുമ്പോൾ താഴത്തെ കാഴ്ചകൾ എപ്പോഴത്തെയും പോലെ വളരെ മനോഹരമാണ് ഇതേ പൊസിഷനിൽ നിന്നുള്ള ആകാശക്കാഴ്ച വാക്കുകൾക്ക് അതീതമാണ്..

മകരവിളക്ക് സമയത്ത് ഇവിടെ നിന്ന് നോക്കിയാൽ മകരവിളക്ക് കാണാവുന്നതാണ്.. ഈ പ്രദേശത്തിൻറെ മറ്റൊരു പ്രത്യേകത ഭുവനേശ്വരി അമ്പലവും മരിയൻ കുരിശുമല യും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു എന്ന് ഉള്ളതാണ്.. ഇവർ മത സാഹോദര്യം കാത്തുസൂക്ഷിക്കുന്നു…
കോട്ടയം ജില്ലയിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത് കോട്ടയത്തു നിന്ന് 60 കിലോമീറ്റർ മാത്രമാണ് പാഞ്ചാലിമേടിലേക്ക് ഉള്ളത്..

കോട്ടയം-കുമളി റൂട്ടിൽ കുട്ടികാനത്തിനു മുന്നേ മുരിങ്ങ പുഴയിൽ നിന്ന് 5 കിലോമീറ്റർ വലത്തോട്ട് പോയാൽ പാഞ്ചാലിമേട്ടിൽ എത്താം… ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും ഇവിടം നമ്മെ ആകർശിക്കുന്നതാണ്…

MENU

Comments are closed.