ഈസി ആയി ഇഞ്ചി കറി ഉണ്ടാക്കാം…

ഇഞ്ചി കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. അൽപ്പം വാളംപുളി, ആവശ്യമുള്ള വെളിച്ചെണ്ണ, ഇഞ്ചി പൊടിയായി അരിഞ്ഞെടുക്കാം.. ആവശ്യമുള്ള കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ എടുക്കാം.. പച്ചമുളകും ചെറുതായി അരിഞ്ഞ് എടുക്കാം… മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ പിന്നെ അല്പം കായം, ഇനി മധുരത്തിന് ആവശ്യമായ ശർക്കര..

ആവശ്യത്തിന് ഉപ്പ് ലേശം ഉലുവ പൊടി..
ഇനി ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..
ഒരു ചെറിയ നാരങ്ങയുടെ വലിപ്പമുള്ള വാളംപുളി നാലു കപ്പ് വെള്ളത്തിൽ കുതിർക്കാൻ ഇടുക.. ഒരു പാൻ ചൂടാക്കി എണ്ണ അടുപ്പത്തുവെച്ച് തിളച്ചുവരുമ്പോൾ,ചെറുതായി അരിഞ്ഞ ഇഞ്ചി വറുത്തു കോരാം… ഇനി ഈ എണ്ണയിലേക്കോ അല്ലെങ്കിൽ മറ്റൊരു പാനിലേക്കോ അവിശ്യമായ എണ്ണ ഒഴിച്ചതിനു ശേഷം കടുക് പൊട്ടിക്കാം.. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മോറിയിപ്പിക്കാം…

ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക് ഇട്ട് കൊടുക്കാം.. ശേഷം നമ്മുടെ പൊടി ഐറ്റംസ് ചേർത്തുകൊടുക്കാം… ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി പിന്നെ ഒരു സ്പൂൺ മുളകുപൊടി പൊടി.. ഇവ മൂത്തുവരുമ്പോൾ വറുത്ത് വെച്ചിരിക്കുന്ന ഇഞ്ചി ചേർക്കാം.. ഇനി മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് കൊടുക്കാം.. ശർക്കര വളരെ കുറച്ചു ചേർത്താൽ മതിയാകും…

ഇനി പുളി കുതിർത്തി വെച്ചിരിക്കുന്നത് ഒഴിച്ചു കൊടുക്കാം, പുള്ളി നന്നായി പിഴിഞ്ഞു മാറ്റണം… ഇനി പാകത്തിനുള്ള ഉപ്പും ചേർത്ത് തിളപ്പിക്കുക… നന്നായി തിളച്ചു വരുമ്പോൾ ഉലുവാപ്പൊടി തൂവി വാങ്ങി വയ്ക്കാം… ചൂടാറി കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്…

MENU

Articles You May Like

Comments are closed.