ചുവപ്പൻ മരങ്ങളെ താണ്ടി റോസ് മലയിലേക്ക്…

സമുദ്രനിരപ്പിൽനിന്ന് 1000 അടിയെങ്കിലും മുകളിൽ മാത്രം കണ്ടുവരുന്ന ചെങ്കുറുഞ്ഞി മരങ്ങളെ താണ്ടിയാണ് റോസ് മലയിലേക്ക് പോകേണ്ടത്.. കൊല്ലം ആര്യങ്കാവിൽ നിന്നും ചെങ്കുറിഞ്ഞിലേക്കുള്ള 12 കിലോമീറ്റർ ട്രക്കിങ്ങും വംശനാശഭീഷണി നേരിടുന്ന ഗ്ലുട്ടാ ട്രാവൻകോറിക്കാ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ചെങ്കുറിഞ്ഞി മരങ്ങളും ഇങ്ങോട്ടുള്ള യാത്രയ്ക്ക് പകിട്ട് കൂട്ടുന്നു… ചെങ്കുറിഞ്ഞി ഫോറസ്റ്റ് റിസർവ്ന് കീഴിലാണ് റോസ് മല… തെന്മല ഡാമിനെ പരിപോഷിപ്പിക്കുന്ന മൂന്നു നദികൾ റോസ് മലയിൽ നിന്നാണ് ഉൽഭവിക്കുന്നത്….


ചെങ്കുറിഞ്ഞി ഫോറസ്റ്റ് റീസെർവിലേക്ക് നിയന്ത്രണങ്ങളോടെ ആണ് പ്രവേശനം.. ആന, കടുവ, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യമൃഗങ്ങൾ ഇവിടെ സ്വൈര്യ വിഹാരം നടത്തുന്നു… കുറച്ചു കാലം മുന്നേ വരെ ഇങ്ങോട്ട് ഓഫ് റോഡ് ആയിരുന്നു, പിന്നീടാണ് കോൺക്രീറ്റ് പാത നിർമ്മിച്ചത്… മുന്നത്തെതിനേക്കാൾ എളുപ്പത്തിൽ എത്തിച്ചേരാം എന്നത് ഇങ്ങോട്ടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു… സ്വദേശി-വിദേശി വ്യത്യാസമില്ലാതെ….
കൊല്ലത്തുനിന്ന് നേരെ ആര്യങ്കാവ്, ഇവിടത്തെ യു പി സ്കൂളിനു മുന്നിലെ

ഇടതുവശത്തെ വഴി നേരെ പോകുന്നത് റോസ് മലയിലേക്ക് ആണ് …ആര്യങ്കാവ് എത്തുന്നതിന് ഒരുപാട് മുമ്പ് തന്നെ എത്തിച്ചേരാൻ പോകുന്നത് ഒരു നിബഡാവനത്തിലേക്ക് ആണെന്ന് മനസ്സിലാക്കിത്തരുന്നത്ര മനോഹരകാഴ്ചകൾ ആണ് വഴിയിലുടനീളം നമ്മെ കാത്തിരി ക്കുന്നത്… ഈ പറഞ്ഞത് ഒന്നു കൂടി അടിവരയിട്ടു ഉറപ്പിക്കാനെന്ന വിധം നമ്മുടെ പോകേണ്ട പാത ചെറിയ തേക്ക് നിറഞ്ഞ ഒരു പ്രദേശത്തിലൂടെ കടന്നു പോകുന്നു, ചെന്ന് നിൽക്കുന്നതോ ചെങ്കുറുഞ്ഞി ഫോറസ്റ്റ് റിസർവ് കവാടത്തിന് മുന്നിലും.. ആദ്യത്തെ ചെക്ക് പോസ്റ്റ് വരെ ഇവിടം ആളൊഴിഞ്ഞ മേഖലയാണ്… ആരുംതന്നെ താമസമില്ലാത്ത പ്രദേശം..

ഇവിടെ വരെയുള്ള യാത്രയിൽ കൂട്ട് കളകളം ഒഴുകുന്ന തോടുകളുടെ ശബ്ദവും കുശലം പറയുന്ന പൂർവികരുടെ (കുരങ്ങുകൾ) കൂക്കുവിളികളും ആണ് …
നല്ല മഴക്കാലത്ത് റോഡിനു കുറുകെ ഒഴുകുന്ന വെള്ളമുള്ള രണ്ട് ചപ്പാത്തകളെ കടന്ന് റെഡ് വുഡ് മരങ്ങളെ നിഷ്കരുണം പുറകിലേക്ക് തള്ളി മാറ്റി നമ്മൾ റോസ് മലയിൽ എത്തും.. ഇവിടെ ഈ മലമുകളിൽ നൂറിലധികം കുടുംബങ്ങൾ താമസിക്കുന്നു. ഇത് ഒരു ഗ്രാമപ്രദേശമാണ്.. മാനത്തോട് കഥപറയുന്ന തേയിലത്തോട്ടങ്ങളും ജീവ വായുവിനെ പോഷിപ്പിക്കുന്ന പലതരം സസ്യ വർഗങ്ങളും ഇവിടെ തിങ്ങിനിറഞ്ഞ് കാണാം…
കൊല്ലം ജില്ലയിലെ

വിനോദസഞ്ചാരകേന്ദ്രങ്ങൾ മോശമല്ലാത്ത സ്ഥാനം തന്നെയാണ് റോസ്മലയ്ക്കും ഉള്ളത്
.. മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന വ്യൂ പോയിൻറ്, ഇവിടെ നിന്നു നോക്കിയാൽ താഴെ ഒഴുകുന്ന പുഴ കാണാം.. ചിതറിക്കിടക്കുന്ന ചെറിയ ചില തുരുത്തുകൾ ഇവിടെത്തെ പ്രത്യേകതയാണ്… ഹൃദയത്തിന്റെ ആകൃതിയിലും മറ്റ് പല വ്യത്യസ്ത ആകൃതിയിലും ഇവിടെ തുരുത്തുകൾ കാണാം.. ചുവപ്പൻ മരങ്ങൾക്കിടയിലൂടെ ഈ തുരുത്തിലേക്കുള്ള യാത്ര തീർച്ചയായും ഒരു പ്രകൃതി സ്നേഹിയെ മുഷിപ്പിക്കുന്ന ഒന്നല്ല…

MENU

Comments are closed.