മോഹൻലാലിനും മമ്മൂട്ടിക്കും ആയി യുഎഇയുടെ ഗോൾഡൻ വിസ.

2019 ൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ദീർഘകാല താമസ വിസകൾക്കായി ഒരു പുതിയ സംവിധാനം നടപ്പിലാക്കി അതുവഴി വിദേശികൾക്ക് ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ അവരുടെ ബിസിനസിന്റെ 100 ശതമാനം ഉടമസ്ഥതയോടെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും കഴിയും. എന്നാൽ ചില സെലിബ്രിറ്റികൾക്ക് യുഎഇ സർക്കാർ ഇത് സംവിധാനം നൽകുന്നുണ്ട്. അത്തരത്തിലുള്ള വിസകളെയാണ് ഗോൾഡൻ വിസ എന്ന് വിളിക്കുന്നത്.

മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യുഎഇയുടെ ഗോൾഡൻ വിസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് യുഎഇ സർക്കാർ മലയാള ചലച്ചിത്രമേഖലയിൽ നിന്നുള്ള അഭിനേതാക്കൾക്ക് അഭിമാനകരമായ അംഗീകാരം നൽകുന്നത്. മലയാളത്തിന് സ്വന്തം മോഹൻലാലിനും മമ്മൂട്ടിക്കും ഈയൊരു ലഭിച്ചതിൽ സന്തോഷിക്കുകയാണ് ആരാധകലോകം. നേരത്തെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഈ വിസ നൽകിയിരുന്നു. 2019 ൽ യുഎഇ സർക്കാർ അവതരിപ്പിച്ച ദീർഘകാല റസിഡൻസ് വിസയായ ഗോൾഡൻ വിസ.

അഭിനേതാക്കൾക്ക് എമിറേറ്റ്സിൽ 10 വർഷത്തേക്ക് ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു, അത് യാന്ത്രികമായി പുതുക്കപ്പെടും. വരും ദിവസങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ അഭിനേതാക്കൾക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയും ലാലേട്ടനും ഗോൾഡൻ വിസ യിലൂടെ വിദേശത്തേക്ക് പോകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധക ലോകം.

MENU

Comments are closed.