നാടൻ ചിക്കൻ കറി…സോ സിംപിൾ..

നാടൻ ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:- അര കിലോ കഷ്ണങ്ങൾ ആക്കിയ ചിക്കൻ, രണ്ടു വലിയ സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില, തേങ്ങാപ്പാൽ(ഒന്നാം പാലും രണ്ടാം പാലും), വെളിച്ചെണ്ണ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടിയും എടുത്താൽ നമ്മുക് തുടങ്ങ..
ചിക്കൻ കറി ഉണ്ടാക്കാൻ ആദ്യം ചിക്കനെ മാരനേറ്റ് ചെയ്തു വയ്ക്കണം.. ഇതിനായി അര ടേബിൾ സ്പൂൺ കുരുമുളകുപൊടി ഉപ്പ് എന്നിവ വെളിച്ചെണ്ണയിൽ മിക്സ് ചെയ്യുക…

ഇനി ഇത് ചിക്കനിൽ തേച്ചു പിടിപ്പിക്കാം… അല്പസമയം വെച്ചതിനുശേഷം ചിക്കൻ എണ്ണയിൽ വറുത്ത് കോരാം… ഇനി ചിക്കൻ വറുത്ത ബാക്കി എണ്ണയിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഓരോ ടേബിൾസ്പൂൺ വീതം ചേർത്തു കൊടുക്കാം… ഇത് നന്നായി മൂത്തുവരുമ്പോൾ സവാള ചേർത്ത് വഴറ്റി എടുക്കാം… പാകത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കാം…. ഇനി എടുത്തു വച്ചിരിക്കുന്ന കറിവേപ്പില ചേർത്ത് കൊടുക്കണം.. ഇനി നീളത്തിൽ മുറിച്ച പച്ചമുളകും ചേർക്കാം..

പച്ചമുളക് പതിയെ വാടി വരുമ്പോൾ അര ടിസ്‌ സ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടിസ്‌ സ്പൂണ് ഗരംമസാലപ്പൊടിയും ചേർത്ത് കൊടുക്കാം … പൊടികൾ മൂത്ത് വരട്ടെ…. ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കാം…. തക്കാളി വളരെ കുറച്ച് ചേർത്താൽ മതിയാകും.
. തക്കാളി വഴന്നു വരുമ്പോഴേക്കും വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം…. ഇനി തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കാം… നന്നായി തിളച്ചതിനു ശേഷം ഉപ്പ് പാകമാണോ എന്ന് നോക്കാം.. ശേഷം തേങ്ങയുടെ ഒന്നാംപാൽ ചേർക്കാം…

അധികം തിളപ്പിക്കാതെ തന്നെ വാങ്ങി വെക്കാം ഇനി ബാക്കിയുള്ള കറിവേപ്പില ,കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക… അങ്ങനെ സ്വാദിഷ്ടമായ നാടൻ ചിക്കൻ കറി തയ്യാറാണ്…തേങ്ങാ അരച്ച കപ്പപുഴുക്കിന്റെ കൂടെ അടിപൊളിയാണ്….

MENU

Comments are closed.