ഏഷ്യാനെറ്റ് കൈവിട്ടു എന്നാൽ മുകേഷിന്റെ കൈപിടിച്ച് മഴവിൽ മനോരമ.

താരങ്ങളുടെ വിവാഹവും വിവാഹമോചനവും ഏറെ ചർച്ചയാകുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സിനിമാമേഖലയിൽ നമ്മൾ കാണുന്ന താരങ്ങളുടെ വ്യക്തിജീവിതത്തെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അറിയാൻ ആരാധകർക്ക് അല്പം ആകാംക്ഷ കൂടുതലായിരിക്കും. അക്കൂട്ടത്തിൽ ഏറ്റവും അടുത്ത് നടന്ന ഒരു സംഭവമാണ് എംഎൽഎയും നടനുമായ മുകേഷിനെയും നർത്തകി മേതിൽ ദേവികയുടെയും വിവാഹമോചന വാർത്ത. ഈ വാർത്തയെ ശരിവെച്ചുകൊണ്ട് മേതിൽ ദേവിക രംഗത്തു വന്നതോടെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.

എന്നാൽ എന്തും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയ ഇരുവരുടേയും വ്യക്തി ജീവിതത്തിൽ നടന്ന പല കാര്യങ്ങളും വലിയ വാർത്തകളായി സംപ്രേഷണം ചെയ്തപ്പോൾ ഇതുവരെ മുകേഷ് അതിനെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നാൽ ഈ ഒരു സംഭവത്തോടെ അനുബന്ധിച്ച് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാനിരുന്ന മിന്നും താരം എന്ന പരിപാടിയിൽ നിന്നും മുകേഷിനെ ഒഴിവാക്കിയിരുന്നു . പരിപാടിക്ക് മുകേഷ് കാരണം ഒരു അപമാനം വരുമെന്ന പ്രതീക്ഷയിലാണ് മുകേഷിനെ പരിപാടിയിൽ നിന്നും മാറ്റി നിർത്തിയത്.4 എപ്പിസോഡ് വരെ ഷൂട്ട് ചെയ്ത ശേഷമാണ് താരത്തെ ഷോയിൽ നിന്നും മാറ്റി നിർത്തിയത്.

എന്നാൽ മറ്റൊരു ചാനലിലൂടെ മുകേഷ് മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുകേഷ് വന്നാൽ തങ്ങൾക്ക് താര പരിവേഷം കൂടുമെന്ന് അറിയിച്ചു കൊണ്ട് ഒരു ചിരിച്ച് ചെറു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ മഴവിൽ മനോരമയിൽ ആണ് മുകേഷ് തിരിച്ചെത്തുന്നത്. ഓണം എപ്പിസോഡിൽ ആയിരിക്കും ചാനലിലേക്ക് മുകേഷ് അതിഥിയായി എത്തുന്നത്. ഇതിന്റെ പ്രൊമോ വീഡിയോകളും സോഷ്യൽമീഡിയയിൽ പരന്നിരുന്നു. അതിനു പിന്നാലെയാണ് മുകേഷ് മേതിൽ ദേവിക വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയ വൈറലായത്.

MENU

Comments are closed.