ഓണം കളർ ആക്കാൻ ബീറ്റ്റൂട്ട് പായസം…

ബീറ്റ് റൂട്ട് പായസം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:- ഒരു ബീറ്റ് റൂട്ട്, പഞ്ചസാര ആവശ്യത്തിന്, കണ്ടൻസ്ഡ് മിൽക്ക്, ചവ്വരി, കിസ്സ്മിസ്, അണ്ടിപ്പരിപ്പ്, ഇവ വറുക്കാനാവശ്യമായ എണ്ണ, 1 ലിറ്റർ പാല് , ഗുലാബ് ജാമുൻ ഉണ്ടാക്കുന്ന പൊടിയും കുറച്ച എടുക്കാം.. ഇനി വേണ്ടത് ഗ്രാമ്പൂ പട്ട ഏലയ്ക്ക പിന്നെ ഉപ്പ്‌ എന്നിവയാണ്…
ആദ്യം 5 ടേബിൾസ്പൂണ് ചവ്വരി കുറച്ച് ചൂടുവെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക… ഇനി ഗുലാം ജാമുൻ പൊടി മൂന്ന് ടേബിൾസ്പൂൺ പാലിൽ മിക്സ് ചെയ്ത് വെക്കണം…

ഇനി നമുക്ക് ബീറ്റ്റൂട്ട് വേവിച്ചെടുക്കാം… ഇതിൻറെ തൊലി ആവശ്യമില്ലാത്തതിനാൽ, തൊലികളഞ്ഞ് മുറിച്ച് ചെറിയ കഷണങ്ങളായി കുക്കറിൽ വേവിച്ചെടുക്കാം… ഇതിൽ ആവശ്യമായ വെള്ളം ഒഴിക്കണം അധികം വേവ് ഇല്ലാത്തതിനാൽ ഒറ്റ വിസിൽ കൊണ്ട് പാകത്തിന് വേവ് ആകുന്നതാണ്… പിന്നീട് ബീട്രൂട്ട് നമുക്ക് ക്രഷ് ചെയ്തെടുക്കണം… ഇതിനായി മിക്സിയിൽ ഒന്ന് കറക്കി പേസ്റ്റാക്കി എടുക്കണം..
ഇനി ഒരു ഉരുളി ചൂട് ആക്കി അതിലേക്ക് ആവശ്യമുള്ള നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരാം… ഇനി ഈ നെയ്യിലേക്ക് ഏലയ്ക്കാ പട്ട ഗ്രാമ്പു എന്നിവ ചേർത്തു കൊടുക്കാം..

ഇനി ഇതിലേക്ക് പേസ്റ്റ് ആക്കി വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ഇട്ട് നല്ലപോലെ ഇളക്കി മൂപ്പിച്ചെടുക്കണം.. ഇനി പാലിൽ കുതിർത്ത് വെച്ചിരിക്കുന്ന ഗുലാബ് ജാമുൻ ചേർത്തുകൊടുക്കാം… ഇത് നന്നായി ചൂടായി വന്നതിനു ശേഷം എടുത്തു വച്ചിരിക്കുന്ന പാൽ ചേർത്ത് തിളപ്പിക്കണം..ഇനിയാണ് ചവ്വരി ചേർക്കേണ്ടത്.. പിന്നീട് ഇതിലേക്ക് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം.. പഞ്ചസാര ചേർത്ത ശേഷം നല്ലപോലെ ഇളക്കി തിളപ്പിക്കണം ഇനി മധുരം ബാലൻസ് ചെയ്യാൻ വേണ്ടി അല്പം ഉപ്പു കൂടി ചേർക്കാം.. ശേഷം കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക…

അവസാനമായി അല്പം ഏലയ്ക്കാപ്പൊടി തൂവി സ്റ്റവ് ഓഫ് ഓഫ് ചെയ്യാം…വറുത്ത് വെച്ച കശുവണ്ടിയും കിസ്മിസും ചേർത്ത് കൊടുക്കാം.. ചൂടോടെ കഴിക്കുന്നതിനേക്കാൾ ചൂടാറി കഴിഞ്ഞു കഴിക്കുന്നതാണ് നല്ലതും രുചികരവും…

MENU

Comments are closed.