ചതുരംഗപ്പാറയും വമ്പൻ കാറ്റാടിമരങ്ങളും…

ചതുരംഗപ്പാറ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ വരുന്ന ഒരു കൊച്ചു ഗ്രാമമാണ്… ഇവിടെ വലിയ വികസനം ഒന്നും ഉണ്ടായിട്ടില്ല.. ക്രിത്യമായി പറഞ്ഞാൽ ചതുരംഗപ്പാറ ഹിൽ വ്യൂ പോയിൻറ് ഒരു കൂറ്റൻ മലയാണ് …..ഇങ്ങോട്ടുള്ള യാത്ര വളരെ ദുർഘടം പിടിച്ച ഒന്നായതിനാൽ തന്നെ അധികം ആളുകൾ ഇങ്ങോട്ട് വരാറില്ല… ക്ലീയർ ആയ റൂട്ട് അല്ലാത്തതിനാൽ ആണ് ദുർഘടം പിടിച്ച യാത്ര ആകുന്നത്.. സാഹസികത ഇഷ്ടപ്പെടുന്നവർക്കും കാഴ്ചകൾ തേടി നടക്കുന്നവർക്കും പറ്റിയ ഒരു ഇടമാണ് ആണ് ചതുരംഗപ്പാറ…മലക്ക് മുകളിൽ എണ്ണി തീരാത്തത്ര കാറ്റാടിമരങ്ങൾ ഉണ്ട്… ഈ കാറ്റാടികൾ കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി

ഉൽപാദനത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നവയാണ്… ഇവയുടെ ഉയരം അടുത്തുനിന്ന് കണ്ടാൽ അത്ഭുതപ്പെടുത്തുന്നതാണ്…..
ഇത്രയും പറഞ്ഞതിൽ നിന്ന് ചതുരംഗപ്പാറ യുടെ ഏകദേശരൂപം മനസ്സിലായിക്കാണുമല്ലോ… തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ പലതും ഈ മലയ്ക്ക് മുകളിൽ നിന്ന് വ്യക്തമാണ്…കൂടാതെ താഴെ കൃഷി ചെയ്യുന്ന നെൽപ്പാടങ്ങളും മറ്റ് പച്ചക്കറി തോട്ടവും കാണാം… തോട്ടങ്ങൾ ചതുരത്തിൽ ആയതിനാൽ ആണ് ചതുരംഗപ്പാറ എന്ന പേര് വന്നത് എന്ന് ഒരുകൂട്ടർ അവകാശപ്പെടുന്നു..


മൂന്നാർ ടൗണിൽ നിന്നും 35 കിലോമീറ്ററും ചതുരംഗപ്പാറ ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റരും മാത്രമാണ് ഈ ഹിൽ വ്യൂ പോയിന്റിലേക് ഉള്ളത്… ഇവിടെ എപ്പോഴും നല്ല തണുത്ത കാറ്റ് വീശന്നുണ്ട്… ഇവിടെയുള്ള ഉള്ള ഇഞ്ചി പുല്ലുകൾ കാറ്റിൽ ആനന്ദനൃത്തം ആടുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്… നമ്മെ പറത്തി കൊണ്ടുപോകും എന്ന് തോന്നിപ്പിക്കുന്ന ഇത്തരം ശക്തമായ കാറ്റ് ,ഇവിടുത്തെ പ്രത്യേകതയാണ്… നിരന്നു കിടക്കുന്ന പശ്ചിമഘട്ടമലനിരകൾ നമ്മെ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ്.

ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6410 അടി മുകളിലാണ്… അതുപോലെ ഡാം നിരപ്പിൽ നിന്നും 350 അടി മുകളിലാണ്.. ഇവിടുത്തെ തണുപ്പൻ കാലാവസ്ഥയെ പിന്നെ വിശദീകരിക്കേണ്ടതില്ലല്ലോ… ചെറിയ ചാറ്റൽ മഴ തന്നെ ഇവിടെ കോട കൊണ്ടു നിറയ്ക്കുന്നതാണ്… ഉടുമ്പൻചോല മൂന്നാർ ഭാഗങ്ങളിലൂടെ പോകുമ്പോൾ തിരക്കില്ലെങ്കിൽ ഈ പ്രകൃതിസൗന്ദര്യം ഒക്കെ ഒന്ന് ആസ്വദിച്ച് പോകാം…

MENU

Comments are closed.