സോയ സിക്സ്റ്റി ഫൈവ് ഒക്കെ ഇനി വീട്ടിൽ സിംപിൾ ആയി ഉണ്ടാക്കാം..

സോയാ സിക്സ്റ്റി ഫൈവ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:- 100ഗ്രാം സോയാബീൻ, മുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അല്പം മൈദയും അരിപ്പൊടിയും, 2 സ്പൂണ് തൈര്, അല്പം നാരങ്ങാനീര്, ഇനി കുറച്ച് കോൺഫ്ലവർ കൂടി എടുക്കണം, ഇനി വേണ്ടത് 65 മസാല ആണ് 2 ടീസ്പൂൺ, ഇത് വറുക്കാനാവശ്യമായ എണ്ണയും, ഉപ്പും അൽപം കറിവേപ്പിലയും മല്ലിയിലയും എടുക്കാം …….


ഇനി സോസ് ഉണ്ടാക്കാൻ എന്തൊക്കെ ആവശ്യമാണെന്നു നോക്കാം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ജീരകപ്പൊടി.. ഇനി കാശ്മീരി മുളകുപൊടി എടുക്കാം കുറച്ച് റെഡ് ചില്ലി സോസ് വെള്ളം ഉപ്പ് ഒരു ടീസ്പൂൺ വിനാഗിരിയും 2 സ്പൂണ് പഞ്ചസാരയും ആവശ്യമായ എണ്ണയും…ഇനി നമ്മുക്ക് ആരംഭിക്കാം..
സോയ സിക്സ്റ്റി ഫൈവ് ഉണ്ടാക്കാൻ ആദ്യം സോയാബീൻ കുതിർത്തി എടുക്കണം ഇതിനായി 20 മിനിറ്റോളം ചൂടു വെള്ളത്തിൽ ഇടാം..ഈ സമയം കഴിഞ്ഞ് നന്നായി കഴുകി വെള്ളം മുഴുവൻ പിഴിഞ്ഞു കളഞ്ഞു എടുക്കാം.. ഇതിലേക്ക് നാരങ്ങാനീര്, ഉപ്പ്, 65 മസാല, മുളകുപൊടി, മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ മൈദയും

അരിപ്പൊടിയും..പിന്നീട് എടുത്തു വച്ചിരിക്കുന്ന കോൺഫ്ലവർ ഒരു ടേബിൾസ്പൂൺ..2 സ്പൂണ് തൈര്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടേബിൾ സ്പൂണ് ഇവ എല്ലാം ചേർത്ത് നന്നായി ഇളക്കി…അലപ്പ സമയം കഴിഞ്ഞ് എണ്ണയിൽ വറുത്തു കോരാം…
സോയാബീൻ വറുത്ത എണ്ണയിൽ നിന്ന് അല്പം മറ്റൊരു പാനിലേക്ക് മാറ്റാം… ഇത് ചൂടായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി എടുക്കാം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും

ചേർക്കാം..പിന്നീട് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി മൂപ്പിച്ച് എടുക്കാം.. ഇനി മല്ലിപ്പൊടി മുളകുപൊടി 65 മസാല ജീരകപ്പൊടി എന്നിവയും മൂപ്പിച്ചെടുക്കുക.. ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന വിനാഗിരിയും ഒഴിക്കാം
.. ഇനി ഒരു പിഞ്ചു പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്ത് വറുത്ത് വെച്ച സോയയും ചേർത്ത് വഴറ്റി വാങ്ങാം…മല്ലിയില വിതറി വിളമ്പാം…മസാല കൂടി ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും കഴിക്കാം….

MENU

Comments are closed.