ഗ്രീൻപീസ് കൊണ്ട് പുലാവ് ഉണ്ടാക്കാം…

ഗ്രീൻപിസ് പുലവിന് ആവിശ്യമുള്ള സാധനങ്ങൾ:- ബസ്മതി അരി ഒരു കപ്പോളം മതിയാവും, ഗ്രീൻപീസ് മുക്കാൽ കപ്പ് എടുക്കാം.. പട്ട ഏലയ്ക്ക ഗ്രാമ്പൂ എന്നിവയും.. ആവശ്യത്തിന് നെയ്യ്, നല്ലജീരകം എന്നിവയും..പിന്നെ സവാള 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കശുവണ്ടി ആവശ്യത്തിന്…


ബസ്മതി അരി കഴുകി അര മണിക്കൂർ കുതിർക്കാൻ വയ്ക്കണം.. ഇനി നമുക്ക് കശുവണ്ടി നെയ്യിൽ വറുത്തു വയ്ക്കാം.. അരി കുതിർന്നു കഴിഞ്ഞ് ഒരു കുക്കറിൽ അല്പം നെയ്യൊഴിച്ച് ഏലയ്ക്ക ഗ്രാമ്പൂ പട്ട ജീരകം എന്നിവ ഇട്ട് ഇളക്കാം..

ഇനി എടുത്ത് വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ ചേർത്തുകൊടുക്കാം… ഇത് വഴന്നു വന്നുകഴിഞ്ഞു അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു കൊടുക്കാം.. അല്പം ഉപ്പു കൂടി ഇട്ട് സവാള നന്നായി വഴറ്റി എടുക്കാം.. ഇനിയാണ് ഗ്രീൻപീസ് ഇട്ടു കൊടുക്കേണ്ടത്..ഇപ്പോൾ കുതിർക്കാൻ ഇട്ട ബസ്മതി അരി വെള്ളത്തിൽ നിന്ന് മാറ്റാം…

വെള്ളം മുഴുവൻ വാർന്നു കളഞ്ഞ അരി ഈ കുക്കറിലേക്ക് ഇട്ട് കൊടുക്കാം.. ഇനി ഇവയെല്ലാം നന്നായി ഇളക്കിയതിനുശേഷം ഒന്നേ മുക്കാൽ കപ്പ് വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കാം… അരിക്ക് ആവശ്യമുള്ള ഉപ്പും ചേർക്കണം.. രണ്ടു വിസിൽ കൊണ്ടുതന്നെ അരിയും ഗ്രീന്പീസും വെന്ത് വരുന്നതാണ്… നമ്മുടെ പുലാവ് തയ്യാറാണ്… ഇനി ഇത് വാങ്ങിവെക്കാം വറുത്ത് വച്ച കശുവണ്ടി ഇട്ട് പുലാവിനെ അലങ്കരിച്ച് വിളബാം…

MENU

Comments are closed.