സ്വാദിഷ്ടമായ മട്ടൻ കറി ഈസി ആയി തയ്യാർ ചെയ്യാം….

മട്ടൻ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- മട്ടൻ 500 ഗ്രാം, ചെറിയ ഉള്ളി ചതച്ചത് കാൽകപ്പ്, സവാളയും തക്കാളിയും ഓരോന്നു വീതം എടുക്കാം, ചെറിയ ഒരു കഷണം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കാം(കുറച്ച് അറിഞ്ഞും എടുക്കണം) ഇത് ഒരു ടേബിൾസ്പൂൺ മതിയാകും.. മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ എടുക്കാം.. ജീരകം പൊടിച്ചത് ഒരു ടീസ്പൂൺ, ഇനി ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും ആവശ്യത്തിന് എടുക്കാം…


പാകം ചെയ്യാനായി കുക്കറിലേക്ക് /പാനിലേക്ക് എണ്ണ ഒഴിക്കാം.. എണ്ണ ചൂടായി വരുമ്പോൾ ചെറിയ ഉള്ളി ചതച്ചത് ഇട്ട് കൊടുക്കാം..ശേഷം അരിഞ്ഞുവെച്ച സവാളയും പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ച് വെച്ചില്ലർന്നോ, അതും ചേർത്ത് നന്നായി ഇളക്കാം..ഇതിലേക്ക് പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കണം… ഇതൊന്ന് വഴന്നു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കാം ഇത് ഒന്നര മിനിറ്റ് ചെറുതീയിൽ നന്നായി ഇളക്കിയതിനുശേഷം,, ചെറുതായി മുറിച്ച് കഴുകിവൃത്തിയാക്കി വെച്ച മട്ടൻ ഇട്ടുകൊടുക്കാം… ഇനി ഇതിലേക്ക്

ആവശ്യത്തിന് വെള്ളവും ഉപ്പും ഇട്ട് വേവിക്കാൻ വയ്ക്കാം… ഇനിയും മറ്റൊരു പാൻ ചൂടാക്കാൻ വെക്കാം.. പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് അത് മൂപ്പിച്ചെടുക്കണം… ഇനി കറിവേപ്പിലയും മുറിച്ചു വച്ച പച്ചമുളകും ചേർക്കാം…. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, അരടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ

കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കാം …പൊടികൾ നന്നായി മിക്സ് ചെയ്യാം…ഇത് മൂത്ത് വന്നതിനു ശേഷം അറിഞ്ഞ് വെച്ച തക്കാളി ചേർക്കാം..ഇനി ഇതിലേക്ക് വേവിച്ചുവെച്ച മട്ടൻ ചേർക്കാം.. മട്ടൻ വേവിച്ച സ്റ്റോക്കും ഒഴിച്ചു കൊടുക്കാം.. ഇതിനെ പത്ത് മിനിറ്റോളം ചെറുതീയിൽ മൂടിവെച്ച് വേവിക്കാം.. ഈ സമയം കൊണ്ട് നമ്മുടെ മസാല മട്ടനിൽ പിടിച്ചു വന്നിട്ടുണ്ടാകും…അങ്ങനെ രുചികരമായ മട്ടൻ കറി തയ്യാർ ആണ്..ഇത് പലപ്പം ബ്രെഡ് ഏതിന്റെ കൂടെ ആണെങ്കിലും അടിപൊളി ആണ്..

MENU

Comments are closed.