വിജയ് സേതുപതിയെ ഇഷ്ടമില്ലാത്ത സിനിമാ പ്രേമികള്‍ ഉണ്ടാവില്ല… ഇതിനോടകം തന്നെ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിന് മലയാളി സിനിമാ പ്രേമികള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ്. മക്കള്‍ സെല്‍വം എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി സിനിമകള്‍്ക്ക്

വേണ്ടിയും ആരാധകര്‍ കാത്തിരിക്കുകയാണ്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുല രണ്ടു കാതല്‍ എന്ന സിനിമയാണ് വിജയ് സേതുപതിയുടെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.96 എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തെക്കുറിച്ചാണ് താരം പറയുന്നത്. ആ സിനിമയുടെ കഥയിൽ ഒരു ലിപ്ലോക്ക് രംഗം

ഉണ്ടായിരുന്നു. എന്നാൽ സംവിധായകൻ പിന്നെ പറഞ്ഞു അത് വേണ്ട നാളെ ഇത്തരത്തിൽ വർഷങ്ങൾക്ക് ശേഷം ഗെറ്റുഗദറിന് വരുന്നവർക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നും, ഞാൻ തൊടുക പോലും വേണ്ട എന്നാണ് പറഞ്ഞത്, അങ്ങനെ ആണ് അത് ഒഴിവായത്, ചിലപ്പോൾ ഉമ്മ കൊടുക്കാത്തതിനാൽ ആയിരിക്കും ആ രംഗം ഇത്ര മനോഹരമായത്, എന്നുമാണ് താരം പറയുന്നത്.