ഹോംലി ബീഫ് ബിരിയാണി….

ആവശ്യമുള്ള സാധനങ്ങൾ :- ഒരു കിലോ ബിരിയാണി അരി, കഷ്ണങ്ങളാക്കിയ ബീഫ് ഒരു കിലോ, സവാള 5 വലുത്, കശുവണ്ടി മുന്തിരി എന്നിവ ആവശ്യത്തിന്, ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി ആവശ്യത്തിന്,പച്ചമുളക് എരുവിന് ആവശ്യമായത്, തക്കാളി രണ്ടെണ്ണം, ഏലയ്ക്ക ഗ്രാമ്പൂ പട്ട കുരുമുളക് എന്നിവ ആവശ്യത്തിന് എടുക്കാം, ഇനി ബിരിയാണി മസാലയും, പെരുംജീരക പൊടിയും, മഞ്ഞൾ പൊടി ,മുളക് പൊടി ,ഉപ്പ്, കറിവേപ്പില ,മല്ലിയില ,പുതിനയില എന്നിവയും എടുക്കാം..

ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം :- സവാള വറുത്തു വെക്കുക..അൽപ്പം പഞ്ചസാര സവാള വറുത്തു കൊണ്ട് ഇരിക്കുമ്പോൾ ഇടുന്നത് നല്ലതാണ്..ഇനി
പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കാം..കശുവണ്ടി ഉണക്കമുന്തിരി എന്നിവ വരുത്ത് കോരാം.. എന്നിട്ട് ഈ പാനിൽ തന്നെ തക്കാളി, പച്ചമുളക് ,ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റി എടുക്കണം.. ഇനി ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി ,അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി ,എന്നിവ ചേർക്കാം..പൊടികൾ മൂത്ത് വന്ന് കഴിഞ്ഞ് ഇതിലേക്ക് മുറിച്ചു

വച്ചിരിക്കുന്ന ബീഫ് ,ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ വെക്കാം.. ഇറച്ചി പകുതി വേവ് ആകുമ്പോൾ മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അല്പം നെയ്യൊഴിച്ച് കുരുമുളക്, പട്ട, ഗ്രാമ്പൂ ,ഏലക്ക എന്നിവ വറുത്തെടുക്കാം.. ഇനി ഇതിലേക്ക് അരി വേകാൻ ആവശ്യമുള്ള വെള്ളവും ഉപ്പും ചേർത്ത് അരിയിട്ട് വേവിക്കാം.. അരി മുക്കാൽ ഭാഗം വേവാകുമ്പോൾ വെന്തു കൊണ്ടിരിക്കുന്ന ബീഫിന് മുകളിലേക്ക് മാറ്റാം..ബീഫിന് ഉപ്പ് പാകമാണോ എന്ന്

നോക്കണേ..ഇനി ഈ അരിയും ബീഫും അടച്ചുവെച്ച് മുഴുവൻ വേവ് ആക്കി എടുക്കാം… ഇനി ഉണക്കമുന്തിരി കശുവണ്ടി എന്നിവ വറുത്ത് മുകളിൽ ഇടാം.. മുകളിൽ മല്ലിയില പുതിനയില എന്നിവ വിതറി വിളമ്പാം…

MENU

Comments are closed.