ഈസിയും ടേസ്റ്റിയുമായ ബീഫ് കട്ലെറ്റ് തയ്യാറാക്കാം…

കട്‌ലറ്റ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ബീഫ് ഒരു കിലോ, സവാള അഞ്ച് എണ്ണം ( ചെറുതായി മുറിച്ചത്), ഇഞ്ചി 3 കഷ്ണം, പച്ചമുളക് ആവശ്യത്തിന്, ഉരുളക്കിഴങ്ങ് അര കിലോ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ, ഗരം മസാല നാല് ടീസ്പൂൺ, രണ്ടു സ്പൂൺ കുരുമുളകുപൊടി, 4 കോഴിമുട്ട, കാൽക്കപ്പ് ബ്രെഡ് ക്രമ്സ്..


ഇനി ആവശ്യത്തിന് കറിവേപ്പില ഉപ്പ് എണ്ണ എന്നിവ എടുത്താൽ നമുക്ക് ആരംഭിക്കാം..
ആദ്യം തന്നെ ബീഫ് ചെറിയ പീസുകൾ ആക്കി മഞ്ഞൾപൊടി,ഉപ്പ്, ഗരംമസാല കുരുമുളകുപൊടി എന്നിവ ചേർത്ത് വേവിക്കാം..ഇത് വെന്തതിനുശേഷം മിക്സിയിൽ അടിച്ചെടുക്കണം.. ഒത്തിരി പൊടിയാകേണ്ടതില്ല… ഇനി ചീനച്ചട്ടി ചൂടാക്കി സവാള ചെറുതായി അറിഞ്ഞ ഇഞ്ചി

പച്ചമുളക് എന്നിവയിട്ട് വഴറ്റണം, ഒരു സ്പൂൺ ഗരം മസാല , ഒരു സ്പൂൺ കുരുമുളകുപൊടി എന്നിവയും ചേർക്കാം.. കറിവേപ്പില ചെറുതായി കീറി ഇട്ട് ഇളക്കാം.. ഇനി ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് പൊടിച്ച് ചേർക്കാം.. പൊടിച്ചുവെച്ച ബീഫും

പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി വാങ്ങാം…
ഇനി ഈ മിക്സ് ചൂടാറിയതിനു ശേഷം ഇഷ്ടമുള്ള രൂപത്തിൽ ആക്കി ബീറ്റ് ചെയ്ത മുട്ടവെള്ളയിൽ മുക്കി ബ്രെഡ് ക്രമ്സിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തു കോരാം…രുചികരമായ ബീഫ് കട്ലെറ്റ് തയ്യാർ ആയി കഴിഞ്ഞു..സ്റ്റാർട്രസ് ആയി നല്ലതാണ്..

MENU

Comments are closed.