ചപ്പാത്തി പൊറോട്ട ബ്രെഡ് എന്നിവയോടൊപ്പം ഈ കറി ഉഗ്രൻ കോമ്പിനേഷനാണ്…

ചപ്പാത്തിക്ക് ഒപ്പം പലരും ഉണ്ടാക്കുന്ന കറിയാണ് ഉള്ളിക്കറി, എന്നാൽ കടയിലെ കറിയുടെ രുചി കിട്ടാറില്ല..കടയിൽ നിന്ന് വാങ്ങുന്ന രുചിയിൽവീട്ടിൽ തന്നെ ഉള്ളി കറി ഉണ്ടാക്കാം.. ഉള്ളി കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ സവാള നാല് വലുത്, എണ്ണ ,കടുക്, ജീരകം, മുളകുപൊടി, മഞ്ഞൾപ്പൊടി ,പച്ചമുളക് , ജിഞ്ചർ ഗാർലിക് പേസ്റ്റ്, അല്പം ഉലുവ, രണ്ട് ടേബിൾസ്പൂൺ കടലപ്പരിപ്പ്, ഒരു തക്കാളി എന്നിവയാണ്..
ആദ്യം പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക… അര

ടിസ്പൂണ് കടുക് ഇട്ടു കൊടുക്കാം.. ഇനി ഇതിലേക്ക് അര ടീസ്പൂൺ ജീരകവും അര ടീസ്പൂൺ ഉലുവയും രണ്ടു ടേബിൾസ്പൂൺ കടലപ്പരിപ്പും ഇട്ടുകൊടുക്കാം.. ഇത് നന്നായി ഒന്ന് വറുത്തെടുക്കണം.. ഇനി ഇതിലേക്ക് 2 വറ്റൽമുളകും അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഇട്ടുകൊടുക്കാം.. സവാളയ്ക്ക് ആവശ്യമായ ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കാം.. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, 3 പച്ചമുളക് നീളത്തിൽ അരിഞ്ഞത് എന്നിവ ഇട്ട്

വഴറ്റാം..ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ ഇട്ടുകൊടുക്കണം.. കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് കൊടുത്തു നന്നായി ഇളക്കാം.. ഇനി ഇത് മൂടാൻ തക്കവിധം വെള്ളമൊഴിച്ച് ആവശ്യമായ ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കാം.. വെന്തശേഷം മല്ലിയില ഇട്ട് വാങ്ങാം …ഇത് ചപ്പാത്തി റൊട്ടി പൂരി പൊറോട്ട എന്നിവയോടൊപ്പം അടിപൊളി കോമ്പിനേഷനാണ്..

MENU

Comments are closed.