ചപ്പാത്തിക്ക് ഒപ്പം കഴിക്കാൻ അടിപൊളി പനീർ ബട്ടർ മസാല ഉണ്ടാക്കാം…

ഇതിലേക്ക്‌ ആവശ്യമുള്ള സാധനങ്ങൾ പനീർ 250ഗ്രാം, രണ്ട് തക്കാളി, പച്ചമുളക് രണ്ടെണ്ണം ,ഒരു മീഡിയം സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ,പിന്നെ പൊടി ഐറ്റംസ് ആയ മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ.. അവിശാനുസരണം കറിവേപ്പിലയും മല്ലിയിലയും, തേങ്ങയുടെ ഒന്നാം പാൽ ഒരു

കപ്പ്, 6 ടേബിൾ സ്പൂൺ വെണ്ണ, പിന്നെ മുക്കാൽ ലിറ്റർ ഇളം ചൂടുവെള്ളം എന്നിവ മതിയാവും..
തക്കാളിയും സവാളയും ചെറുതായി അരിഞ്ഞു വയ്ക്കണം.. പച്ചമുളക് നീളത്തിൽ അരിയുന്നത് ആയിരിക്കും നല്ലത് ….ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് നാല് ടേബിൾ സ്പൂൺ വെണ്ണയൊഴിച്ച് പനീർ ഇട്ട് വറുത്തെടുക്കാം.. ബ്രൗൺ കളർ

ആകുന്നതുവരെ വറുത്താൽ മതി.. ഇവർ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ

പനീർ വറുത്ത പാനിലേക്ക് അല്പം കൂടി വെണ്ണ ഒഴിച്ച് ഇതിലേക്ക് കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,സവാള ചെറുതായി അരിഞ്ഞത് എന്നിവ ഇട്ട് ഇളക്കാം.. സവാള നന്നായി മൂത്തു

വന്നതിനുശേഷം ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേർക്കാം.. ഇനി ഇതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ആവശ്യത്തിന് മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം… പൊടികൾ നന്നായി മൂത്ത് വന്നതിനുശേഷം, ഇതിലേക്ക് വറുത്തു

കോരി വച്ചിരിക്കുന്ന പനീർ കഷ്ണങ്ങൾ ചേർക്കാം.. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് ഉപ്പും ഇട്ട് 10 മിനിറ്റ് വേവിക്കാൻ വെക്കാം… ഒത്തിരി വെള്ളമൊഴിച്ചാൽ അതിൻറെ തിക് കൺസിസ്റ്റൻസി നഷ്ടപ്പെടും… നന്നായി തിളച്ചതിനുശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ചൂടാകുമ്പോൾ വാങ്ങാവുന്നതാണ്… ഇതിലേക്ക് കുതുർത്തിയ കശുവണ്ടി അരച്ച് ചേർക്കുന്നത് ഗ്രെവിക്ക് കട്ടി കൂട്ടാൻ നല്ലതാണ്…

MENU

Comments are closed.