തണുപ്പുള്ള മൂന്നാറിലേക്ക് ഒരു ചൂടൻ യാത്ര…

നേര്യമംഗലം പാലം കയറിച്ചെന്നത് അടിമാലി ഫോറസ്റ്റ് റേഞ്ചിലേക്ക് ആണ് …രണ്ട് സൈഡിലും വലിയ കാട്… വളരെ വൃത്തിയുള്ളതും മനോഹരവുമായ റോഡിലൂടെ ആണ് യാത്ര…വഴി രണ്ടായി തിരിഞ്ഞ് പോകുന്നു…ഇതിൽ ഇടത്തെക്കുള്ള വഴിയാണ് മൂന്നാറിലേക്ക് ഉള്ളത്..വലത് ഭാഗത്തെ ഇടുക്കി രാജാക്കാട് ലേക്കുള്ള വഴിയായിരുന്നു… പോകുന്ന വഴിയിൽ ഒരു

ചെറിയ ചായക്കട കണ്ട് വണ്ടി നിർത്തി, ഒരു സുലൈമാനി ഓർഡർ ചെയ്തു തിരിഞ്ഞതും ചെറിയ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു… മേലെ നിന്നും മഞ്ഞ് ഇറങ്ങി വരുന്നു.. മുകളിലേക്കുള്ള ഓരോ പോയിന്റിലും ഇതിലും മഞ്ഞ് പ്രതീക്ഷിച്ചുകൊണ്ട് സുലൈമാനി കുടിച്ചു ഞങ്ങൾ ഇറങ്ങി..

കാറിന്റെ ഗ്ലാസ്സിനെ തഴുകി നിന്ന മഴത്തുള്ളികളെ താളത്തിൽ തുടച്ചു മാറ്റി ഞങ്ങളുടെ വണ്ടി മുന്നോട്ട്..
പുഷ്പവൃഷ്ടി നടത്തി കൊണ്ട് വാഗ മരങ്ങളും കണ്ണിനു കുളിർമയേകുന്ന തേയിലത്തോട്ടങ്ങളും മൂന്നാറിലേക്ക് ഞങ്ങളെ വരവേറ്റു…ഏതോ ഒരു സ്കൂളിന് അടുത്തുള്ള പുല്മേട്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു… മൂന്നാറിലെ ഏറ്റവും വലിയ പ്രത്യേകത എല്ലായിടവും പച്ചപുതച്ചാണ് നിൽക്കുന്നത്

എന്നതാണ് ..മൂന്നാറിന്റെ ടൗണ് കഴിഞ്ഞ് കുറെ കൂടി ഉള്ളിൽ ഉള്ള നേരത്തെ ബുക്ക് ചെയ്ത റിസോർട്ടിൽ ഇന്ന് ഞങ്ങളുടെ യാത്ര അവസാനിക്കും..

റിസോർട്ടിലെ ചൂടുള്ള വെൽക്കം ഡ്രിങ്ക് ഈ നീണ്ട യാത്രയുടെ അന്ത്യത്തിൽ വലിയ ആശ്വാസമായിരുന്നു…..

MENU

Comments are closed.