മഞ്ജുവാര്യരുടെ പോലും ഞെട്ടിപ്പിക്കുന്ന അഭിനയവുമായി വൃദ്ധി. ഇത്രയേറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടോ എന്ന് ആരാധകർ.

സോഷ്യൽ മീഡിയയിൽ താരമാണ് വൃദ്ധി വിശാൽ. വൃത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സാറാസ് എന്ന ചിത്രത്തിലെ അഭിനയത്തോടെ ആരാധകർ ഒന്നടങ്കം വൃദ്ധി ഫാൻസ് ആയി കഴിഞ്ഞിരിക്കുകയാണ്. വിവിധ ഭാഷകളെ വിവിധ റോളുകളിൽ ആണ് താരം ഇപ്പോൾ വീഡിയോകൾ ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരം സർപ്രൈസ് കൊടുത്തിരിക്കുന്നത് മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാറിന് തന്നെയാണ്.

മഞ്ജുവാര്യരുടെ കന്മദം എന്ന സിനിമയിലെ വേറിട്ട അഭിനയമാണ് വൃദ്ധി മോളും കാഴ്ചവെച്ചിരിക്കുന്നത്. വീഡിയോ കണ്ട് ആളുകൾ ഒന്നാകെ ഈ പ്രായത്തിൽ തന്നെ ഇത്രയും മികച്ച രീതിയിൽ അഭിനയിക്കാൻ കഴിയുമെങ്കിൽ ഭാവിയിൽ വൃദ്ധി ഏതു ലെവലിലേക്ക് ആണ് എത്തിച്ചേരുക എന്നാണ് ചോദിക്കുന്നത്. ഏതു കഥാപാത്രത്തെയും നിഷ്കളങ്കമായ രീതി അവതരിപ്പിച്ചുകൊണ്ട് കയ്യടി നേടാനുള്ള താരം ഇപ്പോൾ ലേഡീസ് സൂപ്പർസ്റ്റാറിനെ അവതരിപ്പിച്ചപ്പോഴും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

മഞ്ജു വാര്യർക്ക് ഡെഡിക്കേറ്റഡ് ആണ് വീഡിയോ വിദ്യമോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കന്മദത്തിലെ ഭാനു എന്ന കഥാപാത്രത്തെയാണ് വൃദ്ധി ഇപ്പോൾ അവിസ്മരണീയം ആക്കിയിരിക്കുന്നത്. എന്തു തന്നെയായാലും വീഡിയോ കണ്ട് മഞ്ജുവാര്യർ എന്തായാലും വൃദ്ധിയെ വിളിക്കും എന്നാണ് ഏവരും പറയുന്നത്. ഇനിയും വൃദ്ധിയുടെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി ചിത്രങ്ങളിലേക്ക് ആണ് വൃദ്ധി ഇപ്പോൾ അഭിനയിക്കാൻ ഒരുങ്ങുന്നത്.

MENU

Comments are closed.