കുമ്പളങ്ങ കൊണ്ട് മെഴുക്കുപുരട്ടി ഉണ്ടാക്കാം

സാധാരണ ആർക്കും ഇഷ്ടമല്ലാത്ത വിഭവമാണ് കുമ്പളങ്ങ..എന്നാൽ ഇത് ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നുണ്ട്..വീട്ടിൽ പല വഴിയും പയറ്റി തോറ്റ് പോയവർ ഇത്‌ ഒന്ന് ചെയ്ത് നോക്കു..
കുമ്പളങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കാൻ വെള്ളപ്പയർ വെള്ളത്തിൽ ഇട്ട് വെച്ചത്..പിന്നെ കുമ്പളങ്ങ വൃത്തിയാക്കി മുറിച്ച് എടുത്തത് ഒരു കപ്പ്

..പച്ചമുളക് ,കുറച്ച് ചെറിയ ഉള്ളി ,രണ്ട് തണ്ട് കറിവേപ്പില, മുളക് പൊടി, മഞ്ഞൾപൊടി,കടുക് ,ആവശ്യത്തിന് വെളിച്ചെണ്ണ എന്നിവ മതിയാവും..
ആദ്യം പയർ വേവിക്കാൻ വെക്കാം,ഇതിന്റെ കൂടെ വേണ്ടിവരുന്ന ഉപ്പ് ചേർക്കാം പിന്നെ പച്ചമുളകും നീളത്തിൽ കീരി ഇടാം..പയർ മൂടി നില്കുന്ന രീതിയിൽ വെള്ളം ഒഴിക്കാം. കുക്കറിൽ വെച്ച് വേവ് അനുസരിച്ച് വേവിച്ചു വാങ്ങാം..ഇനി കുമ്പളങ്ങ വേവിക്കാൻ വെക്കാം ഇത് എളുപ്പത്തിൽ വെന്ത് കിട്ടും..അതിനാൽ കുക്കറിൽ വെക്കണം എന്നില്ല..കുമ്പളങ്ങ വേവിക്കുമ്പോൾ കൂടെ ഉപ്പും മഞ്ഞൾ പൊടിയും ഇടാം.. ഇനി മറ്റൊരു പാൻ അടുപത്ത് വെച്ച്

വെളിച്ചെണ്ണ ഒഴിക്കാം.. വെളിച്ചെണ്ണ ചൂട് ആയി കഴിഞ്ഞു കടുക് പൊട്ടിക്കാം..ചതച്ചതോ അറിഞ്ഞതോ ആയ ഉള്ളി ഇടാം..ഇതിന്റെ കളർ മാറി വരുമ്പോൾ കറിവേപ്പില ഇട്ട് മൂപ്പിക്കാം ഇനി മുളക്പൊടി ഇട്ട് ചൂടാക്കാം ഇതിന് ശേഷമാണ് വേവിച്ച കുമ്പളങ്ങ ചേർക്കേണ്ടത്..നന്നായി ഇളക്കിയത്തിന് ശേഷം വേവിച്ച വെള്ളപ്പയർ ഇട്ട് കൊടുക്കണം..അധികം വെള്ളം വരാത്ത രീതിയിൽ വേണം ചെയ്യാൻ..എന്നാൽ മൊത്തം ഡ്രൈ ആയി പോകാതെ നോക്കണേ..

MENU

Comments are closed.