കറു മുറെ കഴിക്കാൻ അച്ചപ്പം ഉണ്ടാക്കാം..

അച്ചപ്പം ഏവർക്കും ഇഷ്ടമുള്ള വിഭവം ആണല്ലോ..ഇത് ഉണ്ടാകാൻ
ആവശ്യമായ ചേരുവകൾ:
തേങ്ങ പാൽ 1 കപ്പ്, അരി പൊടി 1 കപ്പ്, മുട്ട 4 എണ്ണം, പഞ്ചസാര 4 ടേബിൾ സ്പൂൺ, ഉപ്പ് ആവശ്യത്തിന്, ജീരകം അര ടീസ്പൂൺ, ആവശ്യത്തിന് എണ്ണ..
തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും തയാറാക്കി മാറ്റിവെക്കുക…
അതിനുശേഷം മറ്റൊരു പാത്രത്തിൽ നാലു മുട്ട പൊട്ടിച്ചു നല്ലപ്പോലെ ബീറ്റ്‌

ചെയ്ത് എടുക്കുക.. അതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് നല്ല പോലെ ഇളക്കുക.. അതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക.. ഓരോ ചേരുവയും ചേർക്കുമ്പോൾ നല്ല പോലെ ഇളക്കുവാൻ മറക്കരുത്.. അതിനു ശേഷം അതിലേക്കു എടുത്തു വച്ചിരിക്കുന്ന ജീരകം മുഴുവനും ചേർക്കുക.
നമ്മൾ മാറ്റിവച്ചിരിക്കുന്ന ഒന്നാം പാലിലേക്ക് മുകളിൽ തയാറാക്കിയ കൂട്ട് ചേർത്ത് നല്ലപോലെ ഇളക്കുക..

അത് നല്ല പോലെ കൂടി ചേർന്നതിന് ശേഷം അതിലേക്ക് എടുത്തിവച്ചിരിക്കുന്ന അരിപൊടി ചേർക്കുക.. നല്ലത് പോലെ ഇളക്കി നല്ല കുറുക്കു പരിവം ആക്കുക..ശേഷം ഇത് നല്ലത് പോലെ ഇളക്കുക..
രണ്ടാം പാൽ ആണ് നമ്മൾ വെള്ളത്തിന് പകരം മാവ് പാകം ആക്കുവൻ ഉപയോഗിക്കുന്നത്.. മാവ് കൃത്യം പരുവം അയി കഴിഞ്ഞാൽ അല്പനേരം മാറ്റിവെക്കുക..

ഈ സമയത്ത് തന്നെ നമുക്ക് ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാുമ്പോൾ അച്ചപ്പത്തിന്റെ അച്ചു അതിൽ ഇറക്കിവെക്കുക.. അച്ചു ചൂടയത്തിനു ശേഷം നമ്മൾ തയാറാക്കി വെച്ച മാവിൽ അച്ചു മുക്കി എണ്ണയിൽ ഇട്ട് വറുക്കുക..അങ്ങനെ നല്ല രുചിയുള്ള ചൂട് ചൂട് അച്ചപ്പം തയ്യാർ..ഉണ്ടാക്കി കഴിക്കണേ..

MENU

Comments are closed.