വളരെ ദുഷ്‌കരമായ ദൗത്യം: മുണ്ടക്കൈ, പുഞ്ചിരി മട്ടം മേഖലകളിൽ തിരച്ചിൽ.

തിരച്ചിൽ വളരെ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാളെയും തിരച്ചിൽ തുടരുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ഉപകരണങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങളോ ആളുകളെയോ കണ്ടെത്താനായില്ല.മാധ്യമപ്രവർത്തകർ സ്ഥലം ഒഴിയണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിൽ തുടരുകയാണ്. വീണ്ടും മഴ പെയ്താൽ ദുരന്തം രൂക്ഷമാകുമെന്ന ആശങ്കയും രക്ഷാപ്രവർത്തകർക്കുണ്ട്. അതിനാൽ എത്രയും വേഗം പ്രദേശം വിട്ടുപോകാൻ ജനങ്ങളോട് നിർദേശിച്ചു. നാളെ രാവിലെ ഏഴുമണിക്ക് ദൗത്യം പുനരാരംഭിക്കും.

Previous post വീണ്ടും ദുരഭിമാനക്കൊല
Next post Thaanara: A Comedy Caper Set to Hit Screens