മേപ്പാടിയിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ 104 ആയി; ഇനിയും ഉയരാൻ സാധ്യത.

മേപ്പാടിയിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ 104 ആയി; ഇനിയും ഉയരാൻ സാധ്യത. ഒട്ടനവധി പേർക്ക് പരിക്കേറ്റു, നിരവധി പേരെ കണ്ടെത്താനുണ്ട്. 34 പേരെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • “ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തീവ്രമായി നടക്കുന്നു. സൈന്യത്തിന്റെ സഹായത്തോടെ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ശ്രമമാണ്.”
  • ഇതിനിടയിൽ, മുണ്ടക്കയത്തിൽ കുടുങ്ങിയ നൂറോളം പേരെ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ സൈന്യം താൽക്കാലിക പാലം നിർമ്മിക്കുന്നു. ഡൽഹിയിലും ചെന്നൈയിലും നിന്ന് പാലം നിർമ്മാണ സാധനങ്ങൾ കോഴിക്കോട് എത്തിക്കുകയാണ്.
  • കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ധീരരായ സൈനികർ മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കയറുകൾ ഉപയോഗിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. എന്നാൽ, വർധിച്ചുവരുന്ന ഇരുട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നു. ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങളിൽ വൈകുന്നേരം നാലരയോടെ കനത്ത മൂടൽമഞ്ഞ് പരന്നതോടെ അന്ധകാരം കൂടുതൽ രൂക്ഷമായി. ഈ പ്രതിസന്ധി മറികടക്കാൻ രക്ഷാപ്രവർത്തകർ വിവിധ മാർഗങ്ങൾ തേടുകയാണ്.

Land Use Pattern in India and the Challenge of Forest Conservation Previous post Land Use Pattern in India and the Challenge of Forest Conservation
ഗോത്രകലയായ രാമർകൂത്തിൻ്റെ  പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു… Next post ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു…