പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങൾ
1. 17.01.2024. രാവിലെ 6 മണിയ്ക്ക് ശേഷം തൃശൂർ ഭാഗത്തുനിന്നും കൂനംമൂച്ചി വഴി ഗുരുവായൂർക്ക് പോകേണ്ട വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളത്ത് എത്തി കോട്ടപ്പടി വഴി പോകേണ്ടതാണ്.
2. 17.01.2024. രാവിലെ 6 മണിയ്ക്ക് ശേഷം കൂനംമൂച്ചിയിൽ നിന്നും അരിയന്നൂരിലേയ്ക്ക് വാഹനങ്ങളൊന്നും പ്രവേശിക്കുവാൻ പാടുളളതല്ല.
3. 17.01.2024. രാവിലെ 6 മണിയ്ക്ക് ശേഷം ഔട്ടർ റിംഗ് റോഡിന്റെ തെക്കു ഭാഗത്തേയ്ക്ക് (അതായത് ഗുരുവായൂർ ചിൽഡ്രൻസ് പാർക്ക് മുതൽ കാരേക്കാട് വരെയുളള ഭാഗം) വാഹനങ്ങളൊന്നും പ്രവേശിക്കുവാൻ പാടുളളതല്ല.
4. പ്രൈവറ്റ് ബസുകൾ, ആവശ്യമെങ്കിൽ പടിഞ്ഞാറേ നടയിലുളള കമ്പിപ്പാലത്തിനടുത്ത് താല്കാലികമായി ക്രമീകരിച്ചിട്ടുളള, മായാ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാവുതാണ്.
5. ചാവക്കാട് ഭാഗത്തേയ്ക്ക് പോകുന്ന ടിപ്പർ/ ടോറസ് പോലുളള ഭാരവാഹനങ്ങൾ പെരുമ്പിലാവ് ജംഗ്ഷന് മുൻപ് നിറുത്തി പാർക്ക് ചെയ്യേണ്ടതാണ്.
6. പൊന്നാനി, ചാവക്കാട് ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേയ്ക്കു വരുന്ന ടിപ്പർ/ ടോറസ് പോലുളള ഭാരവാഹനങ്ങൾ ചാവക്കാട് ജംഗ്ഷന് മുൻപ് നിറുത്തി പാർക്ക് ചെയ്യേണ്ടതാണ്.
7. പാവറട്ടി ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേയ്ക്കു വരുന്ന ടിപ്പർ/ ടോറസ് പോലുളള ഭാരവാഹനങ്ങൾ പഞ്ചാരമുക്ക് ജംഗ്ഷന് മുൻപ് നിറുത്തി പാർക്ക് ചെയ്യേണ്ടതാണ്.
8. ചാവക്കാട് ഭാഗത്തു നിന്നും വരുന്ന ബസുകൾ, ചാവക്കാട് – മുതുവട്ടൂർ- പടിഞ്ഞാറേ നടയിൽ ആളെ ഇറക്കി- മഹാരാജ- കാരേക്കാട് ജംഗ്ഷൻ – പഞ്ചാരമുക്കു വഴി തിരിഞ്ഞു പോകേണ്ടതാണ്.
9. കുന്ദംകുളം ഭാഗത്തു നിന്നും വരുന്ന ബസുകൾ, മമ്മിയൂർ- മുതുവട്ടൂർ-പടിഞ്ഞാറേ നട- കൈരളി ജംഗ്ഷൻ- മമ്മിയൂർ ക്ഷേത്രം – മമ്മിയൂർ ജംഗ്ഷൻ വഴി തിരിഞ്ഞു പോകേണ്ടതാണ്.
10. തമ്പുരാൻപടി ഭാഗത്തു നിന്നും കോട്ടപ്പടി ഭാഗത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും, ആൽത്തറ ജംഗ്ഷൻ- തമ്പുരാൻപടി – കോട്ടപ്പടി വഴി തിരിഞ്ഞ് പോകേണ്ടതാണ്.
NB:
• ബസുകൾക്കും, ഹെവി വാഹനങ്ങൾക്കും കൈരളി ജംഗ്ഷൻ മുതൽ മമ്മിയൂർ ജംഗ്ഷൻ വരെ വൺ വേ ആയിരിക്കുന്നതാണ്.
• ഇന്നർ റിംഗ് റോഡിൽ വാഹനങ്ങൾക്കു പ്രവേശനമില്ലാത്തതിനാൽ, അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ മമ്മിയൂർ – തമ്പുരാൻ പടി റോഡരികിൽ പാർക്കു ചെയ്ത് ക്ഷേത്രദർശനത്തിനായി പോകേണ്ടതാണ്.