എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു ഇദ്ദേഹം ആണ് ഇന്ത്യൻ സിനിമയുടെ മുഖം
മമ്മൂട്ടി-രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ഉള്ള പ്രിയനടന്റെ അഭിനയത്തോടുള്ള ഇഷ്ടത്തെ ആരാധകർ കൈയടികളോടെയും ഹൃദയം കവിഞ്ഞു ഒഴുകുന്ന സ്നേഹത്തോടെയും കൂടി ആണ് ആണ് തിയേറ്ററിൽ സ്വീകരിച്ചത്.സിനിമ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു അദ്ദേഹം ഇന്ത്യൻ സിനിമയുടെ മുഖം ആണ് , അദ്ദേഹത്തിന് അഭിനയത്തോട് തീർത്താൽ തീരാത്ത ഭ്രാന്താണ് , ഇനിയും അദ്ദേഹം സിനിമ പ്രേമികളെ അതിശയിപ്പിച്ചു കൊണ്ടേ ഇരിക്കും, അദ്ദേഹത്തിന് ചെയ്തു തീർക്കാൻ അതിശയിപ്പിക്കാൻ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടാവട്ടെ അങ്ങനെ മലയാളസിനിമ പഴയകാല പ്രൗഢി വീണ്ടും വീണ്ടെടുക്കുന്നത് കാണാൻ കാത്തിരിക്കുക ആണ് സിനിമാലോകം.തുടർച്ചയായി മമ്മൂട്ടി എന്ന നടൻ സിനിമാലോകത്തെ അഭിനയത്തിന്റെ മായാലോകത്തേക്ക് കൊണ്ട് പോയികൊണ്ടിരിക്കുക ആണ്.ശബ്ദം കൊണ്ട് പ്രേക്ഷകരെ ഭയപ്പെടുത്തുകയും തിരക്കഥ കൊണ്ട് വശീകരിക്കുകയും ചെയ്യുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സിനിമ പ്രേമികൾക്കിടയിൽ മാജിക്കായി മാറുന്നു.