പാർട്ടി പ്രഖ്യാപനം ; വിജയ് സിനിമകളിൽ നിന്ന് വിട്ടുനിൽക്കും; ദളപതി 69 ആയിരിക്കും അദ്ദേഹത്തിൻ്റെ അവസാന ചിത്രം
ചെന്നൈ: പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ വിജയ് തീരുമാനിച്ചു. ദളപതി 69 ആണ് അവസാന ചിത്രം എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കും. പിന്നീട് മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ താരം പദ്ധതിയിടുന്നു.
വിജയ് ഇപ്പോൾ വെങ്കട്ട് പ്രഭുവിൻ്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. കാർത്തിക് സുബ്ബരാജ് ആണ് തൻ്റെ 69-ാമത് ചിത്രം സംവിധാനം ചെയുന്നത് . സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് ജെ സൂര്യയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണൻ സംഗീത സംവിധാനം
നടൻ വിജയ് നയിക്കുന്ന പാർട്ടിയുടെ പേര് തമിഴക വെട്രി കഴകം എന്നാണ്. വിജയ് മക്കൾ ഇയക്കം ആരാധക സംഘടനയുടെ നേതാക്കൾ ഇപ്പോൾ ഡൽഹിയിലാണ്. പാർട്ടി ആരംഭിക്കുന്നതിനൊപ്പം മൊബൈൽ ആപ്ലിക്കേഷനും പാർട്ടി പുറത്തിറക്കും. ഈ ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് പാർട്ടി അംഗങ്ങളാകാം. 1 കോടി പേരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതാണ് ആദ്യഘട്ടം..
2026ലെ തിരഞ്ഞെടുപ്പാണ് ലക്ഷ്യം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൻ്റെ സാന്നിധ്യം അറിയിക്കാനാണ് വിജയുടെ പാർട്ടിയുടെ പദ്ധതി.