പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

ഈ മാസം 16, 17 തിയതികളിലാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നത്. 16ന് വൈകീട്ട് അഞ്ചിന് മോദിയുടെ റോഡ് ഷോ നടക്കും. 17ന് രാവിലെ ഏഴിന് ഗുരുവായൂർ ക്ഷേത്ര ദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിലും പങ്കെടുക്കും. ഇവിടെ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി 17ന് ഗുരുവായൂരില്‍ നടക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴിനും ഒമ്പതിനും മധ്യേ നടക്കേണ്ട വിവാഹങ്ങൾ നേരത്തെയാക്കാനാണ് ശ്രമിക്കുന്നത്. വിവാഹ സംഘങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സമയം മാറ്റുന്നത്. 17ന് നടക്കേണ്ട 65 വിവാഹങ്ങളിൽ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്പതിനും മധ്യേയുള്ളത്. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അതിന് മുമ്പായി മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10ഓടെ കൊച്ചിയിൽ മടങ്ങിയെത്തുന്ന മോദി പാർട്ടി നേതൃയോഗത്തിലും കേന്ദ്ര വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. ഉച്ച കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങും.

Previous post പ്രാണപ്രതിഷ്ഠ: കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് ആരാണ്? സംഘപരിവാര്‍ അക്ഷതം 3.5 ദശലക്ഷം വീടുകളിലെത്തി.
Watch This Space: Mars Has an Injured Helicopter Where It Once Had a Lake Next post Watch This Space: Mars Has an Injured Helicopter Where It Once Had a Lake