ഗോപാലപുരയുടെ കഥ പറയുന്ന ; പൊറാട്ട് നാടകം ടീസര്‍ പുറത്തിറങ്ങി
സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്‌റോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് പൊറാട്ട് നാടകം. ചിത്രത്തിന്റെ രസകരമായ ടീസർ പുറത്തിറങ്ങി.
സ്വഭാവഗുണമില്ലെങ്കില്‍ സഹകരണമില്ല എന്ന ഗാന്ധിയുടെ ഉദ്ധരണിയോടെയാണ് ടീസർ പുറത്തിറങ്ങിയത്. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹസംവിധായകൻ നൗഷാദ് സഫറോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എമിറേറ്റ്‌സ് പ്രൊഡക്ഷൻസിന്റെയും മീഡിയ യൂണിവേഴ്‌സിന്റെയും ബാനറിൽ വിജയൻ പള്ളിക്കരയാണ് പൊറാട്ട് നാടകം നിർമ്മിച്ചിരിക്കുന്നത്.
സൈജു കുറുപ്പ് ലൈറ്റ് ആൻഡ് സൗണ്ടിന്റെ ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സംവിധാനം : നൗഷാദ് സാഫ്റോൺ
രചന: സുനീഷ് വാരനാട്
നിർമ്മാണം: വിജയൻ പള്ളിക്കര
കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ
എക്സി.പ്രൊഡ്യൂസർ: നാസർ വേങ്ങര
ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്
സംഗീതം: രാഹുൽ രാജ്
ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ
നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല
കലാസംവിധാനം: സുജിത്ത് രാഘവ്
മേക്കപ്പ്:ലിബിൻ മോഹനൻ
വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി
സംഘട്ടനം: മാഫിയ ശശി
ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ
ശബ്ദ സന്നിവേശം:രാജേഷ് പി.എം.
കളറിസ്റ്റ്: അർജ്ജുൻ മേനോൻ
വി എഫ് എക്സ്: രന്തീഷ് രാമകൃഷ്ണൻ (ഗ്രാൻസ് വി എഫ് എക്സ് സ്റ്റുഡിയോ)
നൃത്തസംവിധാനം: സജ്ന നജാം, സഹീർ അബ്ബാസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു
ലൊക്കഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ
പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്:
ആരിഷ് അസ്‌ലം
പി.ആർ.ഒ: മഞ്ചു ഗോപിനാഥ്
സ്റ്റിൽസ്:രാംദോസ് മാത്തൂർ
പരസ്യകല: മാ മിജോ
വിതരണം: പ്രദീപ് മേനോൻ, വള്ളുവനാട് സിനിമ കമ്പനി
പബ്ലിസിറ്റി & മീഡിയ പ്ലാനിങ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്