സുരേഷ് ഗോപി അവഹേളിച്ച മാധ്യമപ്രവർത്തക റിപ്പോർട്ടർ ടി.വിയിൽ നിന്ന് രാജിവെച്ചു… മാനേജ്മെന്റിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് രാജിവെച്ചത്
സംഘപരിവാറിന് വിട് പണി ചെയ്തില്ലെങ്കിൽ കേരളത്തിൽ മാധ്യമ പ്രവർത്തനം അസാധ്യമാണോ എന്ന ചോദ്യവുമായി ഒരു മാധ്യമപ്രവർത്തക കൂടി രാജി വച്ചിരിക്കുന്നു…
ത്രിശൂരിൽ വച്ച് “ആളാവാൻ നോക്കരുത്” എന്ന് സുരേഷ് ഗോപി ക്ഷുഭിത്താനായി സംസാരിച്ച അതേ മാധ്യമ പ്രവർത്തക സൂര്യ സുജിയാണ്, ചാനൽ മേധാവികൾക്കെതിരെ രൂക്ഷ പരാമർഷങ്ങളുയർത്തി രാജി വച്ചത്.. ത്രിശൂർ സംഭവത്തിന് ശേഷം സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് സൂര്യക്കെതിരെ ശക്തമായ സോഷ്യൽ മീഡിയ ആക്രമണം നിലനിന്നിരുന്നു…
സി പി എം ചേരിയിൽ നിന്ന് കൊണ്ട് സുരേഷ് ഗോപിയെ പ്രകോപിപ്പിക്കാൻ വേണ്ടി മനപ്പൂർവം നടത്തിയ നാടകമാണ് ത്രിശൂരിൽ നടന്നത് എന്നായിരുന്നു സംഘപരിവാർ ആരോപണം.
വ്യക്തിപരമായ മനസിക ആക്രമണങ്ങളും ഉണ്ടായിരുന്നു… ഫോട്ടോകൾ ഉൾപ്പടെ വക്രീകരിച്ച് പ്രചരിപ്പിക്കുകയും ഉണ്ടായി… താൻ മാത്രമല്ല ഒരു കൂട്ട രാജി ഉടൻ പ്രതീക്ഷിക്കാമെന്നും സൂര്യ പറയുന്നു… സൂര്യയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ…
അതിൽ ഏറ്റവും പ്രധാനമായ കാര്യം റിപ്പോർട്ടർ എന്നത് ബിജെപി ഫണ്ടിങ്ങിൽ വീണ്ടും തുടങ്ങിയ ചാനൽ ആണ് എന്നതാണ്… ചാനൽ വീണ്ടും തുറന്നപ്പോൾ മുൻപ് റിപ്പോർട്ടറിൽ തന്ത്ര പ്രധാന തസ്തികയിൽ നിലനിന്നിരുന്ന അപർണ്ണ സെൻ അവിടെ നിന്നും സമാനമായ രീതിയിൽ രാജി വച്ചിരുന്നു എന്ന വസ്തുതയാണ്.
റിപ്പോർട്ടർ ചാനൽ അതി ദാരിദ്ര്യത്തിന്റെ പരക്കോടിയിൽ നിൽക്കുന്ന സമയത്ത് ശമ്പളം പോലും പ്രതീക്ഷിക്കാതെ സ്ഥാപനത്തിനായി അഹോരാത്രം ജോലി ചെയ്യാൻ തയ്യാറായ അപർണ്ണ സെന്നും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു… പൂർണ്ണമായും ഉത്തരേന്ത്യൻ മോഡലിൽ മാധ്യമ സ്ഥാപനങ്ങളെ വിലക്കെടുക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നു എന്നാ ആരോപണങ്ങൾക്ക് കൃത്യമായ തെളിവാവുകയാണ് സൂര്യ സുജിയുടെ രാജി…
രാജിക്ക് ശേഷം സൂര്യയുടെ ആദ്യ വെളിപ്പെടുത്തലുകൾ ആണിത്…