നീതിയുടെ ചിറകായ് “ഗരുഡൻ” എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന
ചിത്രം “ഗരുഡൻ ” ന്റെ ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായി.നീതി നിഷേധിച്ചവന്റെയും നീതി നടപ്പാക്കുന്നവന്റെയും പോരാട്ടങ്ങളാണ് ട്രെയിലറിൽ ഉടനീളമുള്ളത്. പ്രേക്ഷകനിൽ
ആകാംഷ ഉണർത്തുന്നതാണ് റിലീസ് ആയ ട്രെയ്ലർ വീഡിയോ. പഴയ സുരേഷ് ഗോപി ചിത്രങ്ങളെ ഓർമ്മിപ്പിക്കും വിധം കാക്കി അണിഞ്ഞ് ആക്ഷൻ ഹീറോയെ ചിത്രത്തിലൂടനീളം കാണാമെന്ന പ്രതീക്ഷയും ട്രെയിലർ നൽകുന്നുണ്ട്.

പാപ്പന് ശേഷമുള്ള താരത്തിന്റെ അടുത്ത ത്രില്ലർ ചിത്രത്തിന് ഉള്ള കാത്തിരിപ്പിലാണ് ആരാധകർ. സാമൂഹ്യപ്രാധാന്യമുള്ള വിഷയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന സൂചനയും ട്രെയിലർ നൽകുന്നു.സമീപകാലത്ത് നടന്ന ചില സംഭവങ്ങളെ ചിത്രം ചോദ്യം ചെയ്യുന്നുണ്ടോ എന്ന സംശയവും തോന്നിപ്പിക്കുന്നതാണ് ട്രെയിലർ.
നവംബർ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ നിർമ്മിക്കുന്നു.
അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചു അഭിനയിക്കുന്ന ചിത്രമാകും “ഗരുഡൻ “. ഹിറ്റ്‌ ചിത്രമായ
‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗൽ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഫാമിലി ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന “ഗരുഡൻ” കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വൻ താരനിരയും വലിയ മുതൽ മുടക്കമുള്ള ചിത്രത്തിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ,ജഗദീഷ്
അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ (എത്തുന്നു.
അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ “പാപ്പൻ” എന്ന ഗംഭീര സൂപ്പർ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ ജിനേഷ് എം.
ജനഗണമന,കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. എഡിറ്റർ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്.
മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

Candy Crush Saga Level 532: A Sweet Challenge Previous post Candy Crush Saga Level 532: A Sweet Challenge
Gas Station Simulator Thumbnail – Fuel Your Imagination with Thrilling Gameplay Next post Gas Station Simulator Thumbnail – Fuel Your Imagination with Thrilling Gameplay