ഇന്ത്യ തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാകിർ നായിക്കിന് അഞ്ജാതർ വിഷം നൽകിയതായി പ്രചാരണം
ഒട്ടനവധി രാജ്യങ്ങൾ പിടികിട്ടാപുള്ളിയായി പറഞ്ഞ തീവ്രവാദം അടക്കം കുറ്റങ്ങൾ ചുമ്മത്തപെട്ട ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായ്ക്കിന് വിഷം കൊടുത്തതായി പറയപ്പെടുന്നു. സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ x (പഴയ ട്വിറ്റെർ) ൽ പലരും ഇതിനെ പറ്റി പോസ്റ്റ് ഇടുന്നുണ്ട്, ഇത് കൂടാതെ ഇയാൾ മരണപെട്ടു എന്നും പലരും പറയുന്നു.എന്നാൽ ഇത് ഒന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2016 ൽ ഇസ്ലാമിക് റിസർച് ഫൌണ്ടേഷൻ നിരോധിച്ചതിനെ തുടർന്ന് ഇയാൾ ഇന്ത്യ വിട്ടിരുന്നു. ഇന്ത്യയിലും വിദേശത്തും ഉള്ള ആളുകളെ തീവ്രവാദ പ്രവർത്തനങൾ നടുത്തുന്നതിന് പ്രേരിപ്പിച്ചട്ടുണ്ട് അതിന് ഇയാൾക്ക് എതിരെ കേസ് നിൽവിൽ ഉണ്ട്.2017 മുതൽ മലേഷ്യയിൽ കഴിയുന്ന ഇയാളെ വിട്ട് തരണമെന്ന് ഇന്ത്യ പലവട്ടം ആവശ്യം ഉന്നയിച്ചിട്ട് ഉള്ളത് ആണ്.2022 ൽ മംഗ്ലൂരിൽ നടന്ന സ്ഫോടന, കേസിലെ പ്രതി തനിക്ക് ഇതൊക്കെ ചെയ്യാൻ പ്രചോദനം നൽകിയത് ഇയാളുടെ പ്രസംഗം ആണെന്ന് പറഞ്ഞിരുന്നു. പല രാജ്യങ്ങളും ഇയാളുടെ പീസ് ടിവിക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് ഉണ്ട് കൂടാതെ 2019 ൽ മലേഷ്യയിൽ ഇയാളെ പ്രസംഗങ്ങളിൽ നിന്ന് വിലക്കിയിരുന്നു