ചരിത്രമാകാൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ക്ലാസ് ബൈ എ സോൾജിയർ ട്രൈലെർ പുറത്തിറങ്ങി ……….
വിജയ് യേശുദാസ്, കലാഭവൻ ഷാജോൺ, കലാഭവൻ പ്രജോദ്, മീനാക്ഷി, സുധീർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന ‘ക്ലാസ്സ് – ബൈ എ സോൾജ്യർ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. അതിഗംഭീര പ്രകടനവും അതെ സമയം മലയാളികളെ സ്കൂൾ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നയീ ആക്ഷൻ, ത്രില്ലെർ, ഫാമിലി എന്റർടൈൻമെന്റ് സിനിമ ഈ പ്ലസ് ടു കാരിയുടെതാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. സ്കൂൾ ജീവിതവും അവിടെ നടക്കുന്ന സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ ട്രൈലെർ കാണുമ്പോൾ തന്നെ പ്രേക്ഷകരെ സിനിമ കാണാനായി പ്രേരിപ്പിക്കുന്നു . ജനങ്ങൾ ഏറെ ഇഷ്ട്ടപ്പെടുന്ന താരങ്ങളെ അണിനിരത്തി ഗംഭീരമായ പെർഫോമൻസ് കൊണ്ട് ട്രൈലെർ മികവുറ്റതായിരിക്കുന്നു . പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് മോടി കൂട്ടാനായി സ്കൂൾ ജീവിതാനുഭവങ്ങൾ രസകരമായ ഓർമ്മകളോടെ, മദ്യത്തിനും മായക്കുമരുന്നിനും എതിരെ പോരാടുന്ന കഥയിലേക്കുള്ള പവർ പായ്ക്ക് അഭിനയ പ്രകടനമാണ് ട്രൈലെറിന്റെ ഹൈലൈറ്റ്. പ്രണയവും പ്രതികാരവും കണ്ട് മറക്കാനല്ലാതെ ഓർത്തു കരുതാനും ഇരുപത്തിമൂന്നോളം പ്രധാന കഥാപാത്രങ്ങൾ നാന്നൂറിലധികം സ്കൂൾ വിദ്യാർത്ഥികൾ. എന്നിവർ അണിനിരക്കുന്ന, ഒരേ സമയം ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പടത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഷാജോൺ, അപ്പാനി ശരത്, ജെഫ് സാബു, സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
സാഫ്നത്ത് ഫ്നെയാ’ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. സിനിമാട്ടോഗ്രാഫർ എഡിറ്റർ – റക്സ്ൺ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടർപ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ – മൻസൂർ അലി.കൗൺസിലിംഗ് സ്ക്രിപ്റ്റ് – ഉഷ ചന്ദ്രൻ (ദുബൈ )കല – ത്യാഗു തവന്നൂർ. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യൂം – സുകേഷ് താനൂർ. അസ്സി ഡയറക്ടർ – ഷാൻ അബ്ദുൾ വഹാബ്,അലീഷ ലെസ്സ്ലി റോസ്, പി. ജിംഷാർ. ബി ജി എം – ബാലഗോപാൽ. കൊറിയോഗ്രാഫർ – പപ്പു വിഷ്ണു, വിഎഫ്എക്സ് – ജിനേഷ് ശശിധരൻ (മാവറിക്സ് സ്റ്റുഡിയോ). ആക്ഷൻ – ബ്രൂസിലി രാജേഷ്. ഫിനാൻസ് കൺട്രോളർ – അഖിൽ പരക്ക്യാടൻ, ധന്യ അനിൽ. സ്റ്റിൽസ് – പവിൻ തൃപ്രയാർ, ഡിസൈനർ – പ്രമേഷ് പ്രഭാകർ. ക്യാമറ അസോസിയേറ്റ് – രതീഷ് രവി മാർക്കറ്റിങ് & മീഡിയ പ്ലാനിങ് – ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്.