അയോധ്യ രാമക്ഷേത്ര വിവാദം; മുതിർന്ന കോൺഗ്രസുകാരൻ ദിഗ് വിജയ് സിംഗ്

അയോധ്യ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം സന്ദർശിക്കുമെന്ന് മുതിർന്ന കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗ് പറഞ്ഞു.പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ സംഘപരിവാറും ബിജെപിയും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് അശുഭകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചതിന് പിന്നാലെ നേതാക്കൾ നിഷേധാത്മകമായി പ്രതികരിച്ചു.ഹിമാചൽ പ്രദേശ്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കൾ ഈ വിഷയത്തിൽ ഹൈക്കമാൻഡുമായി ചർച്ച തുടരുകയാണ്.അയോധ്യ രാമക്ഷേത്രവുമായി ബന്ധപെട്ടു പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര പ്രേശ്നങ്ങൾ പരിഹരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. പലരും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്.

How Long Does a Gaming Laptop Last? Exploring Factors and Tips for Longevity Previous post How Long Does a Gaming Laptop Last? Exploring Factors and Tips for Longevity
How to Disable Function Keys on HP Laptops Next post How to Disable Function Keys on HP Laptops