‘നീ പുറത്ത് എന്നെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാ, പേര് ആന്റണി’; ജോഷിയുടെ ‘ആന്റണി’ ട്രെയിലർ എത്തി

വാക്കുകളിൽ മൂർച്ചയും ഇരട്ട ചങ്കൂറ്റവും, ഡബിൾ പവറിലാണ് ‘ആന്റണി’ എത്തിയിരിക്കുന്നത്..! മലയാളത്തിന്റെ മാസ്റ്റർ ക്രഫ്റ്റ്മാൻ ജോഷി ഒരുക്കുന്ന ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം ‘ആന്റണി’യുടെ ട്രെയിലർ പുറത്തിറങ്ങി. 2019 ൽ പുറത്തിറങ്ങിയ ജോഷിയുടെ തന്നെ ‘പൊറിഞ്ചു മറിയം ജോസ്’ ചിത്രത്തിന് ശേഷം അതേ താരങ്ങൾക്കൊപ്പം കല്യാണി പ്രിയദർശൻ – ആശ ശരത് എന്നിവരെയും അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്.

കുടുംബ പശ്ചാത്തലത്തിൽ മാസ് ആക്ഷൻ രംഗങ്ങളും, ബന്ധങ്ങളുടെ തീവ്രതയുമൊക്കെ കാണിച്ചു പോകുന്ന ചിത്രമായിരിക്കും ‘ആന്റണി’ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ‘ആന്റണി’ ആയി ജോജു ജോർജാണ് എത്തുന്നത്. ചെമ്പൻ വിനോദ്, നൈല ഉഷ, വിജയരാഘവൻ എന്നിവർക്കൊപ്പം അപ്പാനി ശരത്, സിജോയ് വർഗീസ്, ജുവൽ മേരി, ടിനി ടോം, ആർജെ ഷാൻ, ജിനു ജോസഫ്, പദ്മരാജ് രതീഷ്, രാജേഷ് ശർമ്മ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രം തിയറ്ററുകളിൽ ആവേശം ഉയർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജേഷ് വർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രണദിവെ ആണ്.

എഡിറ്റിംഗ് – ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ് – അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഷിജോ ജോസഫ്, സഹനിർമാതാക്കൾ – സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ – ശബരി..

അച്ഛന്റെ നായികയായി ആദ്യമായി സിനിമയിൽ എത്തി… ഇപ്പോൾ ഇതാ മകൻ ദുല്ഖറിന്റെ നായികയായി എത്തുകയാണ് താരസുന്ദരി അദിതി.. Previous post അച്ഛന്റെ നായികയായി ആദ്യമായി സിനിമയിൽ എത്തി… ഇപ്പോൾ ഇതാ മകൻ ദുല്ഖറിന്റെ നായികയായി എത്തുകയാണ് താരസുന്ദരി അദിതി..
What Does Mario Jump On When He Completes a Level? Next post What Does Mario Jump On When He Completes a Level?