പ്രേമം സിനിമയിലെ മലർ മിസ്സിന് പകരം മനസ്സിൽ കണ്ടു വച്ചിരുന്നത് മറ്റൊരു താരത്തെ ആയിരുന്നു
2015 ൽ തീയേറ്ററുകൾ ഇളക്കി മറിച്ച സിനിമ ആയിരുന്നു പ്രേമം മൂവി.നിവിൻ പൊളി, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ, കൃഷ്ണ ശങ്കർ, ശബരീഷ്, വിനയ് ഫോർട്ട്, സൗബിൻ തുടങ്ങിയവർ ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. പ്രേമം സിനിമയിലെ മലർ മിസ്സിനെ അറിയാത്തവർ ആരും ഉണ്ടാവില്ല.
സിനിമയിൽ മലര് മിസായി ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളിയും തെന്നിന്ത്യന്‍ താരവും സുന്ദരിയായ അസിനെ ആയിരുന്നു. പിന്നീട് ആണ് ഈ വേഷം സായി പല്ലവിക്ക് നൽകിയത്. എന്തായാലും ആ തീരുമാനം ശരിയായി എന്ന് കാലം പിന്നീട് തെളിയിച്ചു.
പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രവും ഗതിയും മാറ്റിയെഴുതിയ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്കിടെ യാണ് ഈ മറുപടി ഒരിക്കല്‍ ഒരു ഇന്റർവ്യിൽ നല്‍കിയത്. ചോദ്യങ്ങളില്‍ മിക്കതും പ്രേമം സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. പ്രേമം സിനിമയിലൂടെ ജനപ്രീയമായി മാറിയ സായ് പല്ലവി അവതരിപ്പിച്ച മലര് മിസ്സ് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള അല്‍ഫോണ്‍സിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മലര് മിസ്സ് എന്ന കഥാപാത്രമായി അല്‍ഫോണ്‍സ് ആദ്യം മനസില്‍ കണ്ടത് തെന്നിന്ത്യന്‍ താരസുന്ദരിയായ അസിനെ ആയായിരുന്നു എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. പ്രേമം സിനിമയിലേക് അസിനെ കൊണ്ടു വരാന്‍ താനും കൂടെ നിവിന്‍ പോളിയും ശ്രമിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് പങ്കുവെച്ചു .
തുടക്കത്തില്‍ അല്‍ഫോണ്‍സ് പ്രേമത്തിന്റെ തിരക്കഥ മലയാളത്തിലായിരുന്നു ആദ്യം എഴുതിയിരുന്നത്. മലരിന്റെ മലയാളം വേര്‍ഷനില്‍ അസിന് അഭിനയിക്കണം എന്നായിരുന്നു അല്‍ഫോണ്‍സ് പ്ലാൻ ചെയ്തിരുന്നത്. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു കഥാപാത്രം ഒരിക്കിയിരുന്നത്.
എനിക്ക് അസിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. നിവിനും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു, അതും എന്തുകൊണ്ടോ നടന്നില്ല. അങ്ങനെ ആ ഐഡിയ ഉപേക്ഷിച്ച് തമിഴില്‍ എഴുതി കഥ. അത് തിരക്കഥയുടെ തുടക്ക സമയത്തതായിരുന്നു. അല്ഫോണ്സ്ന്റെ കുട്ടിക്കാലത്ത് അല്‍ഫോണ്‍സ് പഠിച്ചത് ഊട്ടിയില്‍ ആയിരുന്നു. അതുപോലെ അല്ഫോണ്സ്ന്റെ സിനിമാ പഠനം ചെന്നൈയിലും ആയിരുന്നു. അതിനാലാകാം ഈ തമിഴ് കണക്ഷന് സിനിമയിൽ വന്നത് എന്ന് അല്‍ഫോണ്‍സ് പറഞ്ഞു.
മലര് മിസിന്റെ ഓര്മ തിരിച്ചു കിട്ടിയിരുന്നുവെന്നും എന്നാല്‍ ജോര്‍ജ് സെലിനുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടതോടെ അതേക്കുറിച്ച് സംസാരിക്കാതിരുന്നതായിരുന്നുവെന്ന അല്‍ഫോണ്‍സിന്റെ വെളിപ്പെടുത്തലും നേരത്തെ ശ്രദ്ധ നേടിയിരുന്നു.