ജൂനിയർ ബാലുവിനെ പരിചയപ്പെടുത്തി പ്രിയ നടൻ… മകന്റെ ഫോട്ടോസ് ആദ്യമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു നടൻ ബാലു വർഗീസ്…

ജൂനിയർ ബാലുവിനെ പരിചയപ്പെടുത്തി പ്രിയ നടൻ… മകന്റെ ഫോട്ടോസ് ആദ്യമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു നടൻ ബാലു വർഗീസ്…

ചെറിയ സമയം കൊണ്ട് മലയാള സിനിമ ഫീൽഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് ബാലു വർഗീസ്. പ്രേസസ്ഥ സിനിമാടാൻ ലാലിൻറെ റിലേറ്റീവ് ആയതു കൊണ്ട് സിനിമയിലേക് എത്താൻ താരത്തിന് വേഗം കഴിഞ്ഞു. ദിലീപ് വേറിട്ട അഭിനയം കാഴ്ചവച്ചു 2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ഹിറ്റ് സിനിമയിലൂടെ ആണ് ബാലു തന്റെ അഭിനയ ജീവിതം തുടങ്ങിയത്.എന്നാൽ ബാലുവിന്റെ സിനിമ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവായത് ആസിഫ് അലി ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ഹണി ബീ എന്ന മലയാള സിനിമയിലൂടെ ആണ്. ഈ സിനിമ ഹിറ്റ് ആയതോടെ യുവാക്കളുടെ ഇടയിൽ ബാലു ഒരു താരമായി മാറി.ഇപ്പോൾ ഒരുപാട് സിനിമകളിൽ വേഷം ചെയുന്ന ഒരു താരമായി ബാലു മാറി.

മലയാള സിനിമയിൽ നിരവധി സിനിമയിൽ ചെറിയതും വലിയതുമായ കുറെ കടത്താപത്രങ്ങൾ ബാലു ചെയ്തിട്ടുണ്ട്. കുറെ സിനിമകളിൽ താരം സൈഡ് റോൾ ചെയ്തും ചില സിനിമകളിൽ സഹ നടനായും സജീവമായി ബാലു ഉണ്ട്. bicycle thieves , ഇതിഹാസ , ഒരു സെക്കന്റ് ക്ലാസ് യാത്ര ,സ്റ്റൈൽ ,കിംഗ് ലയർ , മരുഭൂമിയിലെ ആന , ഹണി ബീ 2 ,chunks ,Vijay Superum Pournamiyum , ഹാപ്പി സർദാർ ,തുടങ്ങിയവ ആണ് ബാലുവിന്റെ പ്രധാന സിനിമകൾ. അവസാനമായി ഇറങ്ങിയ ഓപ്പറേഷൻ ജാവ കേരളത്തിൽ വൻവിജയം കൈവരിച്ച സിനിമ ആണ്.

രണ്ടായിരത്തി ഇരുപതിൽ ആണ് ബാലുവിന്റെ വിവാഹം കഴിഞ്ഞത്. അലീന കാതറിൻ ആണ് ബാലുവിന്റെ ഭാര്യയുടെ പേര്. ഈ അടുത്താണ് ബാലുവിന് ഒരു കുഞ്ഞു ജനിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആണ് ബാലു തന്റെ ഈ സന്തോഷ വാർത്ത എല്ലാവരേം അറിയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് കുഞ്ഞു എസ്‌കിൽ ആമി വർഗീസിന്റെ കുഞ്ഞി ഫോട്ടോകളാണ്. ആദ്യമായിട്ടാണ് താരം തന്റെ മകന്റെ ഫോട്ടോസ് ഇൻസ്റാഗ്രാമിലൂടെ തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്തത്. pregnancy ഫോട്ടോഷൂട് ചിത്രങ്ങൾ താരം മുമ്പ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. താരം പങ്കു വച്ച ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ബാലുവിന് ലക്ഷകണക്കിന് ആരാധകർ ഉണ്ട്. ജൂനിയർ ബാലു വർഗീസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

Previous post പ്രേക്ഷകരിൽ ആവേശം പകർന്ന് “ആവേശ”ത്തിലെ ജാഡ ഗാനം..!!
ആ ചെറിയ കുട്ടി അല്ല ഇപ്പോൾ… ശ്രീനിവാസന്റെ കഥ പറയുമ്പോൾ എന്ന സിനിമയിലെ ഇളയ മകളുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ… Next post ആ ചെറിയ കുട്ടി അല്ല ഇപ്പോൾ… ശ്രീനിവാസന്റെ കഥ പറയുമ്പോൾ എന്ന സിനിമയിലെ ഇളയ മകളുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ…