കട്ട വെയ്റ്റിംഗിനായി ഒരുങ്ങിക്കോളൂ: പ്രേക്ഷകർ കാത്തിരിക്കുന്ന 5 ത്രില്ലെർ സിനിമകൾ ഇതാ
ഈ അടുത്ത കാലത്ത് മലയാള സിനിമ ഒരുപാട് നല്ല ത്രില്ലർ സിനിമകൾ നമ്മൾക്ക് സമ്മാനിച്ചിരുന്നു. ഓപ്പറേഷൻ ജാവ, നിഴൽ, നായാട്ട് എന്നീ സിനിമകൾക്ക് ശേഷം വീണ്ടും ബോക്സ് ഓഫീസ് ത്രില്ലറുകളേ വരവേൽക്കാൻ പോവുകയാണ് മലയാളം ഇൻഡസ്ട്രി.തിയറ്ററുകളിൽ റിലീസ് ചെയ്യാൻ പറ്റാതെ OTT പ്ലാറ്റഫോം വഴി പുറത്തിറങ്ങാൻ പോകുന്ന കുറച്ചു ത്രില്ലർ സിനിമകളാണ്,
മാലിക്
സാധാരണ സിനിമയിൽ ഉപയോഗിക്കുന്ന ക്യാമറകൾ ഒന്നുമില്ലാതെ വെറും ഒരു ഐ ഫോൺ ഉപയോഗിച്ച് മലയാളസിനിമയെ വിസ്മയിപ്പിച്ച See You Soon എന്ന ചിത്രത്തിന് ശേഷവും ജോജിക്കു ശേഷം ഫഹദ് ഫാസിൽ അഭിനയിക്കുന്ന പുതിയ ചിത്രമാണ് മാലിക്. ഫഹദ് ഫാസിലും കൂടെ മഹേഷ് നാരായണനും ഒരുമിക്കുന്ന സിനിമയാണ് മാലിക്.
സുലൈമാൻ മാലിക് എന്ന ക്യാരക്ടർ ആയാണ് ഫഹദ് ഫാസിൽ മാലിക്കിൽ എത്തുന്നത്. സുലൈമാൻ മാലിക് എന്ന വിപ്ലവ നായകന്റെ കഥ പറയുന്ന ചിത്രമാണ് മാലിക്. ചിത്രത്തിൽ നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര ഉണ്ട് ചിത്രത്തിൽ. Amazon Prime ലൂടെ ആണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.
കോൾഡ് കേസ്
നീണ്ട 7 വർഷങ്ങൾക് ശേഷം ശക്തമായ പോലീസ് ഓഫീസറിന്റെ വേഷത്തിൽ എത്തുകയാണ് പൃഥ്വിരാജ്. താനു ബാലകിന്റെ ആദ്യമായി സംവിധാനം ചെയുന്ന സിനിമയാണ് കോൾഡ് കേസ്.
ചിത്രത്തിൽ മുൻനിര കതപാത്രങ്ങളായി എത്തുന്നത് ആദിതി ബാലൻ, അനില് നെടുങ്ങാട് തുടങ്ങിയവർ ആണ്. ചിത്രം OTT റിലീസ് ആയി Amazon Prime ലൂടെ ആണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.
സല്യൂട്ട്
ദുൽഖർ സൽമാൻ – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് സല്യൂട്ട്. ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണ് സല്യൂട്ട്.
സിനിമയുടെ തിരക്കഥ ഒരുക്കിയത് സഞ്ജയ് ബോബി ആണ്.ചിത്രത്തിൽ മുൻനിര കതപാത്രങ്ങളായി എത്തുന്നത് ഡയാന പെൻറി, മനോജ് കുറച്ചു ജയൻ സാനിയ ഇയ്യപ്പൻ എന്നിവരാണ്.
കുറ്റവും ശിക്ഷയും
സിനിമാ പ്രേക്ഷകരേ നീ കൂടുതൽ ഇലേക്ക് നയിക്കാൻ പോകുന്ന മറ്റൊരു പോലീസ് ക്രൈം ത്രില്ലർ മൂവി ആണ് കുറ്റവും ശിക്ഷയും. കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് ശേഷം രാജീവ് രവി വീണ്ടും സംവിധാനം ചെയ്യുന്ന സിനിമ കൂടി ആണ് കുറ്റവും ശിക്ഷയും.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നത് ആസിഫ് അലി, ഷറഫുദ്ദീൻ, സണ്ണി വെയ്ന്,അലൻസിയര് എന്നിവർ ശക്തമായ വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്.
കുരുതി
പ്രതികാരത്തിന്റെയും പകയുടെയും ശക്തമായ ഒരു കഥ പറയുന്ന പൊളിറ്റിക്കൽ ത്രില്ലെർ മൂവി ആണ് കുരുതി. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും മുരളിഗോപിയും ക്യാമറയ്ക്കുമുന്നിൽ ഒരുമിച്ച് എത്തുന്ന സിനിമ കൂടി ആണ് എന്നാ സവിശേഷത കൂടിയുണ്ട് ഈ സിനിമയ്ക്കു. മനു വാര്യരുടെ സംവിധാനത്തിൽ സുപ്രിയ മേനോൻ ആണ് ഈ സിനിമ നിർമ്മിക്കുന്നത്.