ഐശ്വര്യമായി ജഗമേ
ഐശ്വര്യ ലക്ഷ്മിക്ക് തമിഴ് സൂപ്പർ സ്റ്റാർ താരം ധനുഷിന്റെയും മലയാള താരം ജോജു ജോർജിന്റെയും ചിത്രം ആയ ജഗമേ തന്തിരത്തിലെ നായിക വേഷം നൽകിയ മൈലേജ് ചെറുത് ഒന്നും അല്ല.
തമിഴ് അഭയാർത്ഥികളുടെ ജീവിതത്തിലേക്ക് കഥ പറയുന്ന ചിത്രം നെറ്റ്ഫ്ലിക്സ് ൽ കൂടി ആണ് റിലീസ് ചെയ്തത്. മലയാളികൾക്ക് ഐശ്വര്യയുടെ അഭിനയ മികവ് പുതുമ ആയിരുന്നില്ല എങ്കിലും തമിഴ് ലോകത്തെ സമ്പദിച്ചിടത്തോളം ഐശ്വര്യ ലക്ഷ്മി ഒരു പുത്തൻ അനുഭവം ആയിരുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ നാൾ മുതലേ ഹിറ്റ് ആയിരുന്നു. മലയാളി കുട്ടി ആണ് ഐശ്വര്യ എന്ന് അറിഞ്ഞിട്ടും പലരും തമിഴത്തി കുട്ടി തന്നെ ആണെന്ന് ആണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ഇടുന്നത്. ഐശ്വര്യയെ ഈ സിനിമയിലേക്ക് ഒഡിഷന് ശേഷം ആണ് തീരുമാനിച്ചത്. സിനിമയിൽ ധനുഷ് ആണ് നായകൻ എന്ന് നടിക്കു അറിയില്ലായിരുന്നു. സിനിമയുടെ കഥ കേട്ട ശേഷം ഈ പ്രേശ്നത്തെ പറ്റി താരം പല ഇടതും വായിച്ചിരുന്നു. ഈ മൂവി തിയേറ്ററിൽ റിലീസ് ചെയ്യാത്തത്തിൽ താരത്തിന് സങ്കടം ഉണ്ട്. ലോക്കഡോൺ കഴിഞ്ഞ ഉടൻ മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന സിനിമ ആരംഭിക്കും. അർച്ചന 31 എന്ന മലയാളത്തിൽ ഉള്ള സ്ത്രീ പക്ഷ സിനിമ ആണ് അടുത്തത്.കുമാരി എന്നൊരു സിനിമ കൂടി മലയാളത്തിൽ നിന്ന് അടുത്തത് ആയി ഉണ്ട്.