ഇങ്ങനെ ഒക്കെ മാറ്റം വരോ… ചങ്ക്‌സ് സിനിമയിലെ മെഡി ക്കൽ ഷോ പ്പിൽ നിന്ന കുട്ടി അല്ലെ ഇത്…
ചില താരങ്ങൾക്കു നമ്മുടെ മനസ്സിൽ കേറിക്കൂടാൻ അവർ കുറെ സിനിമകളിലോ സീരിയലുകളിലോ അഭിനയിക്കണമെന്നില്ല.അഭിനയിച്ച സിനിമകളിലെ ഒരു ചെറിയ വേഷം കൊണ്ടോ അവതരണ ശൈലി കൊണ്ടോ നർമ്മ രസം കൊണ്ടോ അവരോട് നമ്മൾക്കു ഒരു പ്രേത്യേക ആരാധന ഉണ്ടായി തീരും.അവര്ക് നമ്മുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.
സിനിമയിൽ വളരെ കുറഞ്ഞ സമയം അഭിനയിച്ചു ഓസ്കർ അവാർഡ് നേടിയ താരങ്ങൾ വരെ ഇവിടെ ഉണ്ട്.ചില താരങ്ങൾ ചെയുന്ന കഥാപാത്രം ജനമനസുകളിൽ തങ്ങി നിൽക്കുന്നതാണ് ഏറ്റവും വലിയ അംഗീകാരം അത് സിനിമയിൽ ഒരു പത്തു മിനിറ്റ് മാത്രം ആണെങ്കിലും. അങ്ങനെ അഭിനയിച്ച 2 ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ ചെയ്തു മലയാളി പ്രേഷകരുടെ മനസ്സിൽ കേറിക്കൂടിയ സിനിമ താരം ആണ് ജാനകി സുധീർ.
രണ്ടായിരത്തി പതിനേഴിൽ ഒമർ ലുലു സംവിധാനം ചെയ്തു തീയേറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയി മാറിയ ചങ്ക്‌സ് എന്ന സിനിമയിലൂടെ ആണ് ജാനകി ആദ്യമായി സിനിമയിലേക് വരുന്നത്. ചങ്ക്‌സ് എന്ന സിനിമയിൽ തനിക് കിട്ടിയത് ചെറിയ വേഷം ആണേലും ആ സിനിമയിൽ താരം ഉണ്ടായിരുന്ന ആ ഒരു സീൻ കൂടുതൽ ശ്രെദ്ധ കിട്ടിയിരുന്നു. നർമ്മം നിറഞ്ഞ കഥാപാത്രം ആണ് സിനിമയിൽ ജാനകി ചെയ്തത്. തുടർന്ന് രണ്ടായിരത്തി പത്തൊൻപത്തിൽ ദുൽഖർ സൽമാൻ നായകനായി അഭിനയിച്ചു തീയേറ്ററുകളിൽ ഹിറ്റ് ആയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലും ജാനകി ഒരു വേഷം ചെയ്തിരുന്നു.
സോഷ്യൽ മീഡിയകളിലും ജാനകി സജീവമാണ്. താരം മോഡലിംഗ് കൂടി ചെയുന്നുണ്ട്. താൻ ചെയുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്യാറുണ്ട്. കിടു ലുക്കിലും അടിപൊളി ബ്ലോട് ലുക്കിലും ആണ് ചിത്രങ്ങളിൽ താരത്തെ കാണുന്നത്.