മലയാളികളെ കുടുക്കാൻ വീണ്ടും ഫേക്ക് ക്രിപ്റ്റോ കറൻസി
ക്രിപ്റ്റോ കറൻസി യുടെ പേര് പറഞ്ഞിട്ടുള്ള തട്ടിപ്പ് മലയാളികൾക്ക് ഇത് ആദ്യം അല്ല, വീണ്ടും വീണ്ടും കൂൺ മുളക്കുന്നത് പോലെ ഇത്തരം തട്ടിപ്പു സ്ഥാപനങ്ങൾ കേരളത്തിന്റെ മണ്ണിൽ മുളച്ചു കൊണ്ടേ ഇരിക്കും, വിദ്യാഭ്യാസത്തിന്റെ നെറുകയിൽ ആണ് മലയാളികൾ ഇത് വെറും അർത്ഥമില്ലാത്ത വാചകങ്ങളാണ് എന്ന് പറയേണ്ടി വരും. എത്ര കിട്ടിയാലും പഠിക്കാത്ത മലയാളികളുടെ തെറ്റായ സ്വഭാവം ആണ് തട്ടിപ്പുകാരെ ഈ മണ്ണിൽ വളരാൻ വളം വച്ച് കൊടുക്കുന്നത്.ഇപ്പൊ സിനിമ താരങ്ങൾ മുതൽ ഓൺലൈൻ ഇൻഫ്ലുസെർസ് വരെ പ്രൊമോട്ട് ചെയുന്ന ക്രിപ്റ്റോ പ്ലാറ്റഫോം ആയ “E Canna ” എന്ന സ്ഥാപനത്തിന് എതിരെ നിരവധി പേരാണ് പരാതിയും ആയി വരുന്നത്. നിലവിൽ എറണാകുളം സിറ്റി പോലീസ് സ്റ്റേഷൻൽ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.ഈ വിഷയവും ആയി ബന്ധപെട്ടു ഓൺലൈൻ മാധ്യമമായ “Changathikoottam ചങ്ങാതികൂട്ടം” ഒരു വീഡിയോ ചെയുകയും അതിൽ ഇവരുടെ ചതിയിൽ വീണ നിരവധി പേര് തങ്ങൾക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച് comments ൽ പറയുന്നതായും കാണാം.
വരും ദിവസങ്ങളിൽ ഈ കമ്പനിക്ക് എതിരെ നിരവധി പേര് പരാതിയും ആയി വരൻ സാധ്യത ഉണ്ട്.