ശ്വാസകോശം സ്പോഞ്ചു പോലെ ആണ് എന്ന പരസ്യത്തിലെ ആ കൊച്ചു കുട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ടുണ്ടോ… ഈ മാറ്റം കണ്ടാൽ ആരായാലും അതിശയിച്ചു പോകും… - Heal Of News

ശ്വാസകോശം സ്പോഞ്ചു പോലെ ആണ് എന്ന പരസ്യത്തിലെ ആ കൊച്ചു കുട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ടുണ്ടോ… ഈ മാറ്റം കണ്ടാൽ ആരായാലും അതിശയിച്ചു പോകും…

കണ്ട സിനിമ മറന്നാലും ശ്വാസകോശം ഒരു സ്പോഞ്ചു പോലെ ആണ് എന്ന പരസ്യം ഒരു പ്രേക്ഷകനും മറക്കില്ല. ഏതു ഭാഷയിൽ ആയാലും ഏതു സംസ്ഥാനത്തു ആയാലും സിനിമ തുടങ്ങുന്നതിനു മുമ്പ് നിർബന്ധമായും കാണിച്ചിരുന്ന പരസ്യത്തെ പറ്റി ആണ് പറയുന്നത്. പുകവലിക്ക് എതിരായി ബോധവത്കരണം ചെയ്യാൻ വേണ്ടി കാണിച്ചിരുന്ന പരസ്യത്തിലെ തുടക്കത്തിലേ വാചകങ്ങൾ ആണ് ശ്വാസകോശം ഒരു സ്പോഞ്ചു പോലെ എന്നത്. ഒരുപക്ഷെ പതിയ തലമുറക്ക് ഈ ഒരു പരസ്യം കാണാൻ ഉള്ള ഭഗ്യം ഇല്ല കാരണം ഇപ്പോൾ തീയേറ്ററുകളിൽ നിന്ന് ഈ പരസ്യം നീക്കം ചെയ്തു.

നിരന്തരം കണ്ടിരുന്ന ഈ പരസ്യത്തിൽ ചുമച്ചു ചുമച്ചു വരുന്ന അച്ഛനും ടീവി കണ്ടു കൊണ്ട് ഇരിക്കുന്ന ഒരു ചെറിയ പെൺകുട്ടിയും ആണ് ഉള്ളത്. ആ കൊച്ചു സുന്ദരി കുട്ടിയെ ആരും മറക്കാൻ വഴി ഇല്ല. പരസ്യം ആണെങ്കിലും ആ ചെറിയ പ്രയത്ത്‌ നല്ല അഭിനയം തന്നെ ആ കുട്ടി പരസ്യത്തിൽ കാഴ്ചവച്ചിരുന്നു. സിമ്രാൻ നട്ടേക്കർ എന്നാണ് ആ കുട്ടിയുടെ പേര്. അന്ന് പരസ്യത്തിൽ കണ്ട ചെറിയ കൊച്ചു അല്ല ഇപ്പോൾ വലിയ ഒരു കുട്ടി ആയി.അത് പോലെ സിനിമ പരസ്യത്തിലൂടെ വന്ന താരം സിനിമ അഭിനയത്തിൽ തന്നെ ആണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഹിന്ദി സിനിമകളിലും ടെലിവിഷൻ മേഖലയിലും താരം വളരെ സജീവമാണ്. പ്രേക്ഷക പ്രീതി താരത്തിന് ഇപ്പോഴും കിട്ടുന്നത് ആ പരസ്യത്തിൽ അഭിനയിച്ച കുട്ടി എന്ന നിലയിൽ തന്നെ ആണ് .

150 നു മേലെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.രണ്ടായിരത്തി ഒൻപതിൽ ആണ് താരം ടീവി സീരിയലിലേക് അഭിനയിക്കാൻ വരുന്നത്. പതിനേഴോളം സീരിയലുകളിലും താരം അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശേഷം രണ്ടായിരത്തി പത്തിൽ ഇറങ്ങിയ Jaane Kahan Se aayi hai എന്ന ബോളിവുഡ് സിത്രലൂടെ ആദ്യമായി സിനിമയിലേക് താരം കാൽവച്ചു.Krish 3,Daawat-e-Ishq ,Dishkiyaaon,Best Of Luck Laalu,Qaidi Band തുടങ്ങി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ് .253k ഫോൾഡർസ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.താരം തന്റെ പുതിയഫോട്ടോകളും വിഡിയോകളും സിനിമ വിശേഷങ്ങളും ഇതിലൂടെ പങ്കുവക്കാറുണ്ട്. മോഡലിംഗ് ഫോട്ടോഷൂട്ടുകളും താരം ചെയ്യാറുണ്ട്.