മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നടി നിക്കിഗല്‍റാണി മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം തമിഴ് , തെലുങ്ക് സിനിമകളില്‍ നിരവധി അവസരം ഈ താരത്തിനു ലഭിച്ചിട്ടുണ്ട്. ഈ അടുത്തായിരുന്നു നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയതിനെക്കുറിച്ചാണ് നിക്കി പറയുന്നത്.
താന്‍ പ്ലസ്ടുവിന് സയന്‍സ് ആയിരുന്നു എടുത്തത്, തന്നെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ സയന്‍സ് ഗ്രൂപ്പ് തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. തവളയെയും,

പാറ്റയെയും കീറുന്നതൊക്കെ തനിക്ക് ആലോചിക്കാന്‍ പോലും വയ്യ എന്ന് നടി പറയുന്നു.തന്റെ പാഷന്‍ ഫാഷന്‍ ഡിസൈനിങ് ആയിരുന്നു. അങ്ങനെ ഡിഗ്രിക്ക് ഫാഷന്‍ ഡിസൈനിംഗിന് ചേര്‍ന്നു. ഇതിനിടെ ചേച്ചി കണ്ണട, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിരുന്നു. ചേച്ചിക്കൊപ്പം ലൊക്കേഷനില്‍ ഞാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ഒരുതവണ പരസ്യം ചെയ്യാനുള്ള അവസരം ലഭിച്ചത്. പിന്നാലെ സിനിമകളിലേക്ക് കടക്കുകയായിരുന്നു. ഇതുവരെ

മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.
ഫാഷന്‍ ഡിസൈനിംഗ് പഠിച്ചതിനാല്‍ തന്നെ വസ്ത്രങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ട്. അധികം ലൗഡ് ആയല്ലാത്ത വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് പ്രിയം. ചെരുപ്പും വാച്ചുമൊക്കെ ഭയങ്കര ക്രേസാണ്. 20 വാച്ചുകളും 80 ജോഡി ഷൂവും ബാഗുകളുടെ വലിയൊരു കളക്ഷനും എനിക്കുണ്ട്, നിക്കി പറഞ്ഞു.