തലേന്നത്തെ ചോറ് ബാക്കിയുണ്ടോ വേസ്റ്റ് ആക്കണ്ട കിടിലൻ ദോശ ഉണ്ടാക്കാം…

തലേദിവസത്തെ ചോറ് കൊണ്ട് ദോശ ഉണ്ടാക്കാൻ എന്തൊക്കെ ആവശ്യമാണെന്ന് നോക്കാം; ഒരു കപ്പ് ചോറ്, കാൽ കപ്പ് കൂവപ്പൊടി (arrow root) അല്ലെങ്കിൽ കോൺഫ്ലവർ, കാൽകപ്പ് മൈദയും, അത്രതന്നെ അരിപ്പൊടിയും എടുക്കാം.. ഇനി ഒരു ചെറിയ സവാള, കുറച്ചു പച്ചമുളക്, ഇഞ്ചി, അൽപം കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും കുറച്ചു ജീരകവും എടുക്കാം…
ആദ്യം തന്നെ കഴുകി വാരിയെടുത്ത ചോറ് മിക്സിയിലിട്ട് സോഫ്റ്റ് ആയി അരച്ചെടുക്കുക.. ഇതിനെ ഒരു ബൗളിലേക്ക് മാറ്റാം, ഇനി കാൽ കപ്പ്

മൈദയും കാൽ കപ്പ് അരിപ്പൊടിയും കാൽ കപ്പ് കൂവപ്പൊടിയും (അല്ലെങ്കിൽ കോൺഫ്ലവർ ) ചേർത്ത് വിസ്ക് ഉപയോഗിച്ച് ഇളക്കിയോജിപ്പിക്കുക.. നന്നായി ഇളക്കിയതിനുശേഷം ആവശ്യമായ വെള്ളം ചേർത്ത് ദോശമാവിനെ പോലെ ലൂസ് ആക്കി എടുക്കാം.. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില (അരിഞ്ഞത്) എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം.. ഇനി ആവശ്യമായ ഉപ്പ് ചേർക്കാം, ശേഷം കാൽടീസ്പൂൺ ജീരകം കൈയ്യിലെടുത്ത് ഇത് നന്നായി അമർത്തി തിരുമ്മിയ ശേഷം മാവിലേക്ക് ചേർത്ത് യോജിപ്പിക്കാം.. ജീരകം

ദോശക്ക് നല്ലൊരു ഫ്ലേവർ കൊടുക്കും.. ഇനി ഒരു പാൻ ചൂടാക്കിയ ശേഷം അല്പം നെയ്യ് തടവാം..ഇനി ഇതിലേക്ക് മാവ് ഒഴിക്കാം..ശേഷം നന്നായി പരത്തി അൽപസമയം മൂടിവയ്ക്കാം, മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ട് വേവിച്ച് എടുക്കാം..അങ്ങനെ കിടിലൻ ദോശ റെഡി ആണ്.. മുഴുവൻ മാവും ഇതുപോലെ പോലെ ദോശ ആക്കി എടുക്കാം.. ഈ ദോശയ്ക്ക് പ്രത്യേകിച്ച് കറിയുടെ ആവശ്യമില്ല,ഇനി വേണമെങ്കിൽ ചമ്മന്തിയോ സാമ്പാറോ ഉപയോഗിക്കാം…

MENU

Comments are closed.