നല്ല സോഫ്റ്റ് ഇഡലിയും തക്കാളി ചമ്മന്തിയും ഉണ്ടാക്കാം…

ഇഡ്ഡലി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പച്ചരി, ഉഴുന്ന്, കുറച്ച് ഉലുവയും, ചോറും കുറച്ച് ഉപ്പും എടുക്കാം…
ആദ്യം ഒന്നര കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്ത് വെക്കണം.. മൂന്നുനാല് ഉലുവയും അരിയ്ക്ക് ഒപ്പം വെള്ളത്തിലേക്കിട്ടു വെക്കണം..ഇനി അരക്കപ്പ് ഉഴുന്നും കഴുകി വെള്ളത്തിലിട്ടു വെക്കാം… നാലു മണിക്കൂറെങ്കിലും കുതിർത്ത അരിയും ഉഴുന്നും മിക്സിയിൽ അല്ലെങ്കിൽ ഗ്രൈൻഡറിൽ അരച്ച് എടുക്കാം… ഇതിലേക്ക് ആവശ്യമായ ഉപ്പും ചേർക്കാം.. രാത്രി അരച്ചു വെച്ചാൽ രാവിലെക്ക് ഇഡലി ഉണ്ടാക്കാം…ഒരു രാത്രി ഇരുന്ന് നന്നായി പുളിച്ചു വന്ന മാവ് ഇളക്കിയശേഷം ഇഡലി തട്ടിലേക്ക് ഒഴിച്ച് വേവിച്ച് ആവശ്യമായ ഇഡലി

ഉണ്ടാക്കിയെടുക്കാം…
ഇനി തക്കാളി ചമ്മന്തി ഉണ്ടാക്കാനായി ആവശ്യമുള്ള സാധനങ്ങൾ: തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി, കായം, കാശ്മീരി മുളകുപൊടി, കുറച്ചു കടുകും ആവശ്യത്തിനു എണ്ണയും ഉപ്പും എടുക്കാം…
ഒരു പാൻ ചൂടാക്കി ആവശ്യമായ എണ്ണ ഒഴിച്ച ശേഷം നാലു വെളുത്തുള്ളിയും രണ്ട് പച്ചമുളകും (മുറിച്ചത്) ഇതിലേക്ക് ചേർക്കാം… ശേഷം അരിഞ്ഞുവെച്ച സവാള (മീഡിയം) രണ്ടെണ്ണം ഇതിനൊപ്പം ചേർത്തിളക്കാം… സവാള വഴന്നു വരുമ്പോൾ രണ്ട് തക്കാളി അരിഞ്ഞതും ചേർക്കാം… ഇതിലേക്ക് ആവശ്യമായ ഉപ്പും

ചേർത്ത ശേഷം തക്കാളി, സവാള, എന്നിവ നല്ലപോലെ ഇളക്കി ഉടച്ച് വേവിക്കാം.. തക്കാളി നല്ലപോലെ ഉടഞ്ഞ് വെന്ത് വന്നതിനുശേഷം, കാൽടീസ്പൂൺ കായപ്പൊടിയും.. ഒരു ടീസ്പൂൺ കശ്മീരി ചില്ലി പൗഡറും ചേർക്കാം.. നന്നായി ഇളക്കിയ ശേഷം വാങ്ങി വയ്ക്കാം..ഇനി ചൂടു കുറഞ്ഞതിനു ശേഷം വേവിച്ചുവെച്ച തക്കാളി സവാള എന്നിവയെ നാല് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് പേസ്റ്റാക്കി അരച്ച് എടുക്കാം.. അങ്ങനെ നമ്മുടെ ചമ്മന്തി റെഡി ആണ്.. ഇനി ഇതിലേക്ക് കടുക് താളിക്കാം… ഇതിനായി ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി അല്പം കടുകും അര ടീസ്പൂൺ ഉഴുന്നും ഇട്ട് കൊടുക്കാം.. ഉഴുന്ന് ബ്രൗൺ കളർ ആയി വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് ചമ്മന്തിയിലേക്ക് ചേർക്കാം… അങ്ങനെ അടിപൊളി ഇഡലിയും തക്കാളി ചമ്മന്തിയും തയ്യാർ ആണ്..

MENU

Comments are closed.