രാവിലെ എനർജി ബൂസ്റ്റ്‌ അപ്പ് ആക്കാൻ അപ്പവും മുട്ടയും ആയാലോ…

അപ്പം ഉണ്ടാക്കാൻ ആവിശ്യമുള്ള സാധനങ്ങൾ: പച്ചരി, ചോറ്, തേങ്ങാ ചിരകിയത്, ഉപ്പ്, പഞ്ചസാര, യീസ്റ്റ്, നെയ്യ്, കുറച്ച് ചൂട് കുറഞ്ഞ വെള്ളം..
ഇനി മാവ് തയ്യാർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം..അര കപ്പ് ചൂട് വെള്ളത്തിൽ കാൽ ടിസ്പൂണ് പഞ്ചസാര ചേർത്ത് ഇളക്കാം..ഇതിന്റെ കൂടെ ഒരു ടിസ്പൂണ് യിസ്റ്റും ചേർത്ത് മാറ്റിവെക്കാം.. ഇത് ഒന്ന് പൊങ്ങി വന്നോട്ടെ… ഇനി അരി കുതിർക്കാൻ വെക്കാം..അരി കഴുകി വാരി വെള്ളത്തിലിട്ട ശേഷം 4 മണിക്കൂറുകൾ കഴിഞ്ഞ് അരച്ചെടുക്കാം.. ഇതിലേക്ക് അര കപ്പ് തേങ്ങ ചേർക്കണം.. ഇനി ഒരു കപ്പ് ചോറും കൂടി ചേർത്ത് നന്നായി അരക്കാം..

തേങ്ങയും ചോറും അരിയും നന്നായി അരഞ്ഞതിനുശേഷം ഇതിലേക്ക് നേരത്തെ പൊങ്ങാൻ ആയി മാറ്റിവെച്ച ഈസ്റ്റും പഞ്ചസാരയും ചേർക്കാം… ഇപ്പോൾ നമ്മുടെ മാവ് തയ്യാറായിരിക്കുകയാണ്.. ഇനി ഇത് പൊങ്ങി വന്നാൽ അപ്പം ചുടാം.. പൊങ്ങി വരാനായി ഒരു രാത്രി വേണ്ടിവരും.. പൊങ്ങി വന്ന മാവിനെ അപ്പം ആക്കാൻ ചട്ടി ചൂടാക്കി എണ്ണ തടവിയ ശേഷം..മാവ് ഒഴിച്ച് ചുറ്റിച്ച് വച്ചതിനുശേഷം മൂടിവെച്ച് വേവിക്കാം.. അപ്പം ചട്ടിയിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ ചട്ടിയിൽ നിന്ന് മാറ്റവുന്നതാണ്… അപ്പം മറിച്ചിട്ടു കൊടുക്കേണ്ട കാര്യമില്ല കേട്ടോ..നിറയെ കുഴികൾ ഒക്കെ ഉണ്ടായി വരും..അപ്പത്തിന്റെ കോമ്പിനേഷൻ മുട്ട കറിയാണല്ലോ.. അപ്പോൾ അത് കൂടെ ഉണ്ടാക്കാം…


മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : മുട്ട പുഴുങ്ങിയത്, സവാള, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ഇഞ്ചിയും വെളുത്തുള്ളിയും കുറച്ച് പച്ചമുളക് പിന്നെ കറിവേപ്പിലയും ഇനി പൊടികൾ ആയ മുളകുപൊടി മല്ലിപൊടി മഞ്ഞൾപൊടി എന്നിവയും പാകത്തിന് ഉപ്പും കുറച്ച് ചുവന്നുള്ളിയും ആവശ്യത്തിന് വെളിച്ചെണ്ണയും എടുക്കാം.. ഇനി കുറച്ചു തേങ്ങാപ്പാലും വേണം കേട്ടോ.. ഇനി സവാളയും പച്ചമുളകും ഇഞ്ചിയും ഒക്കെ അരിഞ്ഞു വെക്കണം…ശേഷം ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.. ഇതിലേക്ക് സവാളയിട്ട് വഴറ്റണം..പിന്നെ വെളുത്തുള്ളിയും കറിവേപ്പിലയും ഇടാം..

അത് കഴിഞ്ഞ് ഇഞ്ചിയും ഇട്ട് നന്നായി വഴന്നു വന്നതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലി പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇടാം.. ഇതിലേക്ക് നേരത്തെ പുഴുങ്ങി വെച്ച ഉരുളക്കിഴങ്ങ് പൊടിച്ച് ഇട്ട് കൊടുക്കാം.. ഇനി ഒരു കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഇളക്കി ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം.. ഇനി വേവിച്ച മുട്ട ഇട്ടു കൊടുക്കാം… നന്നയി ചൂട് ആയി കഴിഞ്ഞ് വാങ്ങി വെക്കാം… അത് കഴിഞ്ഞ് ചുവന്നുള്ളിയും കറിവേപ്പിലയും വറ്റൽ മുളകും എണ്ണയിൽ മൂപ്പിച്ച് ഇതിലേക്ക് ഒഴിക്കാം..അങ്ങനെ അടിപൊളി അപ്പവും മുട്ടക്കറിയും തയ്യാറാണ്…

MENU

Comments are closed.