മുഴുപ്പിലങ്ങാടി ബീച്ച്ലെ ഡ്രൈവിങ്ങും സൂര്യ അസ്തമയവും..

കടൽ തീരങ്ങൾ ഏവരുടെയും വീക്നെസ് തന്നെയാണല്ലോ.. എന്നാൽ നമ്മൾ ഇഷ്ടപ്പെടുന്ന വാഹനവും നമ്മുടെ ഒപ്പം കൂടെയുണ്ടെങ്കിലോ.. അതിലും രസമായിരിക്കും അല്ലേ… ഈ കോവിഡ് ടൈമിൽ വീക്കെൻഡ് ഒക്കെ അടിച്ചു പൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് കണ്ണൂരിലെ മുഴുപ്പിലങ്ങാടി ഡ്രൈവ് ഇൻ ബീച്ച്… ഡ്രൈവ് ഇൻ ന്റെ പ്രത്യേകം പറയേണ്ടല്ലോ.. നമ്മുടെ പ്രിയപ്പെട്ട വാഹന ത്തോടൊപ്പം ഈ ബീച്ചിൽ അടിച്ചു പൊളിച്ചു ഉല്ലസിക്കാം…
ഇന്ന് കണ്ണൂരിൽ നിന്ന് മുഴുപ്പിലങ്ങാടി ബീച്ച് കണ്ട് വരാം എന്നു തീരുമാനിച്ചു.. കണ്ണൂർ ജില്ലയിലെ അതിമനോഹരമായ

മുഴപ്പിലങ്ങാടി ഡ്രൈവ് ഇൻ ബീച്ചിലേക്ക് കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 12 കിലോമീറ്റർ ആണുള്ളത്.. വളരെ അടുത്ത് ആയതുകൊണ്ട് തന്നെ, വൈകുന്നേരം എത്താം എന്നതായിരുന്നു ലക്ഷ്യം… ഉച്ചയ്ക്ക് ഒരു മന്തിയും തട്ടി യാത്രയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ്.. ഇത്ര അടുത്തായിട്ടും വളരെ കുറച്ച് തവണ മാത്രമേ മുഴുപ്പിലങ്ങാടി സന്ദർശിച്ചിട്ടുള്ളൂ… മൂന്നര ആയപ്പോൾ ഞങ്ങൾ വണ്ടിയുമെടുത്ത് ഇറങ്ങി… ബീച്ചിൽ ഉല്ലസിക്കാൻ ഉള്ളതുകൊണ്ട് തന്നെ പെട്രോൾ ബങ്കിൽ കയറി പെട്രോൾ അടിച്ചു… ശേഷം രണ്ട് പാക്കറ്റ് കടലയും വെള്ളവും ഒക്കെയായി നേരെ ബീച്ചിലേക്ക് പുറപ്പെട്ടു… കണ്ണൂരിൽ നിന്നും തുടങ്ങിയ യാത്ര 10 -15

മിനിറ്റ് കൊണ്ട് മുഴുപ്പിലങ്ങാടി ബീച്ചിൽ എത്തി… ഇവിടെ നിന്ന് ടിക്കറ്റ് എടുത്തു നേരെ തിരകൾ എണ്ണാൻ കടൽക്കരയിലെത്തി.. (ഇതൊരു അതിശയോക്തി പറഞ്ഞതാണ്.. വണ്ടി ഓടിക്കുമ്പോൾ തിര എണ്ണാൻ പറ്റില്ലല്ലോ)… അവിടെ ഇവിടങ്ങളിൽ ആയി ചെറിയ കുടുംബങ്ങളെ കാണാം.. കൂട്ടുകാരുമൊത്ത് ഉല്ലസിക്കാനായി വന്നവരും കുറവല്ല… കുറേനേരം അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിച്ച ശേഷമാണ് ഒരു സൈഡിൽ ഒതുക്കിയത്… ഇവിടെ 20 കിലോമീറ്റർ സ്പീഡിൽ കൂടുതൽ വണ്ടി ഓടിക്കാൻ പാടില്ല.. എപ്പോഴും കിട്ടാത്ത അവസരം ആയതുകൊണ്ടുതന്നെ മാക്സിമം എൻജോയ് ചെയ്തു…പിന്നീട് വണ്ടിയിൽ

നിന്നിറങ്ങി മണലിൽ കടൽ കണ്ടു ഇരിന്നു… അടിച്ച് കേറി വരുന്ന തിരമാലകളെയും ഉപ്പുരസമുള്ള കടൽ കാറ്റിനെയും അനുഭവിച്ച് ഇങ്ങനെ ഇരിക്കാം… നാലു കിലോമീറ്റർ വിസ്തൃതിയിൽ വണ്ടി ഓടിക്കാൻ ഉള്ള സൗകര്യമുണ്ട്.. ഇപ്പോൾ കരയ്ക്ക് 100 മീറ്റർ വീതിയും ഉണ്ട് വേലിയേറ്റ സമയത്ത് വീതി ഇതിലും കൂടും…ദൂരെ ആയി ധർമ്മടം ദ്വീപ് കാണാം..കണ്ണൂരിൽ നിന്ന് ഇങ്ങോട് ബോട്ട് ഉണ്ട്..ഈ കടൽ കരയിലായി കുറെ പൈൻ മരങ്ങൾ നിൽപ്പുണ്ട്… സൂചി പോലെയുള്ള ഇലകളും പരുപരുത്ത കായ്കളും അടുത്തു നിന്നാൽ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും ദൂരെ നിന്നുള്ള കാഴ്ച സുന്ദരമാണ്…

അവിടെ കാണുന്ന ചില പാറക്കെട്ടുകളിൽ നിന്ന് ഫോട്ടോ എടുക്കാനായി ആളുകൾ തിരക്കുകൂട്ടുന്നു… കുറച്ച് സമയം കൂടി കഴിഞ്ഞാൽ പാറക്കെട്ടുകൾക്ക് എവിടെയോ പോകാനുണ്ട് എന്ന് തോന്നുന്നു ഇത് കണ്ടാൽ…, അങ്ങനെ കാഴ്ചകൾ ഓരോന്നായി കണ്ടുകൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല കൊണ്ടുവന്ന കടലയും തീർന്നു, സൂര്യൻ അസ്തമിക്കാർ ആയി… ചുവന്ന ചക്രവാളത്തിലേക്ക് മറ്റൊരു പൊൻപുലരിയുമായി എത്താമെന്ന് കടലിനും കരയ്ക്കും വാക്കു നൽകിക്കൊണ്ട് തൻറെ പൊൻ വലയങ്ങൾ പിൻവലിച്ചുകൊണ്ട് സൂര്യൻ കടലിലേക്ക് കാണൂ ഇന്നത്തെ കാഴ്ചകൾക്കും യാത്രകൾക്കും ഫുൾസ്റ്റോപ്പ് ഇട്ട് ഞങ്ങളും മടങ്ങി..

MENU

Comments are closed.