മമ്മൂക്കയ്ക്ക് കമൽഹാസൻ നൽകിയ ആശംസ കണ്ടോ?

ഇന്ന് മലയാളത്തിലെ ആഘോഷമാക്കുന്നത് മഹാനടൻ ആയ മമ്മൂക്കയുടെ പിറന്നാളാണ്. മലയാളത്തിന്റെ മഹാനടൻ അതിന്റെ 70 വയസ് പിന്നിട്ടു എന്ന് പറയുമ്പോൾ തന്നെ ഏവർക്കും അത് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരിക്കും പ്രായത്തെ തോൽപ്പിക്കുന്ന ശരീരവുമായി മമ്മൂക്ക ഇന്നും ആരാധകരെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആരാധകരും അണിയറപ്രവർത്തകരും കുടുംബാംഗങ്ങളും എല്ലാം മമ്മൂക്കയുടെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും എല്ലാം മമ്മൂക്ക തന്നെയാണ് ഇന്ന് ചർച്ചാവിഷയം.

അക്കൂട്ടത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് ഉലകനായകൻ എന്ന പേരിൽ അറിയപ്പെടുന്ന കമലഹാസൻ വീഡിയോ ആണ് മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് മമ്മൂക്ക ആശംസകളുമായി എത്തിയിരിക്കുകയാണ് കമലഹാസൻ. മമ്മൂക്ക 70 വയസ്സ് പിന്നിട്ടു എന്ന് പറയുമ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും തന്നെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയാണ് മമ്മൂക്ക എന്നാണ് ഞാൻ വിചാരിച്ചിരുന്നത് എന്നും കമലഹാസൻ പറഞ്ഞു.

നമസ്കാരം മമ്മൂട്ടി സാർ എന്ന് തുടങ്ങി കൊണ്ടാണ് കമൽഹാസൻ മമ്മൂക്ക ആശംസകൾ നേരുന്ന താൻ സിനിമയിൽ എത്തിയതിനു ശേഷം വന്നതുകൊണ്ട് മമ്മൂക്ക തന്നേക്കാൾ പ്രായം ഇളയതാണ് എന്നാണ് കരുതിയതെന്നും കണ്ണാടിയിൽ നോക്കിയാലും എന്റെ പ്രായം തോന്നില്ല എന്നുമാണ് കമലഹാസൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എന്തായാലും കമലഹാസൻ വീഡിയോ ആരാധകർ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

MENU

Comments are closed.